Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരൊറ്റ സെഞ്ച്വറി കൂടി... ഹിറ്റ്മാന്‍ പിന്നെ സൂപ്പര്‍മാന്‍, സാക്ഷാല്‍ സച്ചിന്‍ വഴിമാറും!!

ഹിറ്റ്മാന്‍ മറ്റൊരു ലോക റെക്കോര്‍ഡിനരികെ | Oneindia Malayalam

ലണ്ടന്‍: ഈ ലോകകപ്പില്‍ അവിസ്മരണീയ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. നാലു സെഞ്ച്വറികളുമായി റണ്‍മഴ പെയ്യിച്ച ഹിറ്റ്മാന്‍ നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ്. ലോകകപ്പില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് അദ്ദേഹത്തിന്റെ ഇന്നിങ്‌സുകളായിരുന്നു.

ലോകകപ്പിനു മുമ്പ് രോഹിത്തിന്റെ ഫോം മികച്ചതായിരുന്നില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ആദ്യ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി കണ്ടെത്തിയ താരം പിന്നീ തകര്‍പ്പന്‍ ഫോം ആവര്‍ത്തിക്കുകയായിരുന്നു. നിരവധി ലോക റെക്കോര്‍ഡുകളാണ് ഇപ്പോള്‍ ഹിറ്റ്മാനെ കാത്തിരിക്കുന്നത്.

കൂടുതല്‍ സെഞ്ച്വറികള്‍

കൂടുതല്‍ സെഞ്ച്വറികള്‍

നിലവില്‍ നാലു സെഞ്ച്വറികളുമായി ഒരു ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത്. ഇനിയൊരു സെഞ്ച്വറി കൂടി നേടാനായാല്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിയും. 2015ലാണ് ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും നാലു സെഞ്ച്വറികള്‍ അടിച്ചെടുത്ത് സങ്കക്കാര റെക്കോര്‍ഡിട്ടത്. രോഹിത്തും ഇത്രയും ഇന്നിങ്‌സുകളിലാണ് ഈ നേട്ടത്തിലെത്തിയത്.
ശ്രീലങ്കയ്‌ക്കെതിരേ ശനിയാഴ്ച നടക്കാനിരിക്കുന്ന അവസാന ലീഗ് മല്‍സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ഹിറ്റ്മാന്‍ ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കൂടുതല്‍ റണ്‍സ്

കൂടുതല്‍ റണ്‍സ്

ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെന്ന മറ്റൊരു റെക്കോര്‍ഡും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ ഈ ലോക റെക്കോര്‍ഡ് ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 2003ലെ ലോകകപ്പിലാണ് 11 ഇന്നിങ്‌സുകളില്‍ നിന്നും 61.18 ശരാശരിയോടെ സച്ചിന്‍ 673 റണ്‍സ് വാരിക്കൂട്ടിയത്.
ഇനി ശേഷിച്ച മല്‍സരങ്ങളില്‍ വലിയൊരു ഇന്നിങ്‌സ് കളിക്കാനായാല്‍ സച്ചിന്റെ റെക്കോര്‍ഡ് തിരുത്താന്‍ രോഹിത്തിനു കഴിയും. നിലവില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 544 റണ്‍സുമായി അഞ്ചാമതാണ് ഹിറ്റ്മാന്‍. സച്ചിനേക്കാള്‍ 129 റണ്‍സ് മാത്രം പിന്നിലാണ് അദ്ദേഹം.

ഗ്രൂപ്പുഘട്ടത്തില്‍ കൂടുതല്‍ റണ്‍സ്

ഗ്രൂപ്പുഘട്ടത്തില്‍ കൂടുതല്‍ റണ്‍സ്

ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന ലോക റെക്കോര്‍ഡും രോഹിത്തിന് കൈയെത്തുംദൂരത്താണ്. ഈ ലിസ്റ്റില്‍ അദ്ദേഹം മൂന്നാംസ്ഥാനത്തുണ്ട്.
ഈ ലോക റെക്കോര്‍ഡും ഇന്ത്യന്‍ ഇതിഹാസം സച്ചിന്റെ പേരില്‍ തന്നെയാണ്. 2003ലെ ടൂര്‍ണമെന്റില്‍ ഒമ്പത് ഇന്നിങ്‌സുകളിലാണ് സച്ചിന്‍ 586 റണ്‍സ് അടിച്ചെടുത്തത്. ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡനാണ് (580 റണ്‍സ്) ലിസ്റ്റില്‍ രണ്ടാമത്. സച്ചിനെ പിന്തള്ളാന്‍ ലങ്കയ്‌ക്കെതിരേ രോഹിത്തിന് വെറും 43 റണ്‍സ് മാത്രം മതി.

Story first published: Friday, July 5, 2019, 12:26 [IST]
Other articles published on Jul 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+