Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: തുടക്കം ധോണിക്കു കീഴില്‍, ഇനി ധോണിയെ പിന്നിലാക്കാന്‍ രഹാനെ!- 13ാമനാവും

ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പുതിയൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് വൈസ് ക്യാപ്റ്റനും മധ്യനിര ബാറ്റ്‌സ്മാനുമായ അജിങ്ക്യ രഹാനെ. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കു കീഴില്‍ ഏകദേശം എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറിയ രഹാനെ അദ്ദേഹത്തെ തന്നെ പിന്നിലാക്കാനൊരുങ്ങുകയാണ്. 10ലേറെ ടെസ്റ്റുകളില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്ന രഹാനെ ഇപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്ത എലൈറ്റ് താരങ്ങളുടെ ലിസ്റ്റില്‍ ധോണിയെ മറികടക്കുന്നതിന് അരികിലാണ്.

1

വരാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ 406 റണ്‍സെടുക്കാനായാല്‍ ധോണിയെ രഹാനെ പിന്നിലാക്കും. 2005 മുതല്‍ 14 വരെ ഇന്ത്യക്കു വേണ്ടി 90 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ധോണിയുടെ സമ്പാദ്യം 4876 റണ്‍സാണ്. രഹാനെയാവട്ടെ 69 ടെസ്റ്റുകളില്‍ നിന്നും 4471 റണ്ടസെടുത്തു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരേ 406 റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ ധോണിയെ പിന്തള്ളി ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കൂടുതല്‍ റണ്‍സെടുത്ത 13ാമത്തെ താരമായി രഹാനെ മാറും.

2

2013ല്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ കളിച്ചുകൊണ്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ രഹാനെയുടെ അരങ്ങേറ്റം. 42.85 ശരാശരിയിലാണ് അദ്ദേഹം 4471 റണ്‍സെടുത്തിട്ടുള്ളത്. 12 സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. അതതേസമയം, ധോണി 90 ടെസ്റ്റുകളില്‍ നിന്നും 38.09 ശരാശരിയിലാണ് ആറു സെഞ്ച്വറികളും 33 സെഞ്ച്വറികളുമടക്കം 4876 റണ്‍സ് നേടിയത്.

വിരാട് കോലിയുടെ അഭാവത്തില്‍ അഞ്ചു ടെസ്റ്റില്‍ രഹാനെ ഇന്ത്യയെ നയിക്കുകയും ചെയ്തു. ഇവയിലൊന്നില്‍പ്പോലും ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. നാലു ടെസ്റ്റുകളില്‍ ഇന്ത്യയെ വിജയിപ്പിച്ച അദ്ദേഹം ഒന്നില്‍ സമനിലയും വഴങ്ങുകയായിരുന്നു. അവസാനമായി ഓസ്‌ട്രേലിക്കെതിരേ നടന്ന ഗവാസ്‌കര്‍ ബോര്‍ഡര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ രഹാനെ ഇന്ത്യയെ 2-1ന്റെ വിജയത്തിലേക്കു നയിച്ചിരുന്നു.

ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്തത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഓള്‍ ടൈം ടെസ്റ്റ് റണ്‍സ് സ്‌കോററാണ് അദ്ദേഹം. 53.78 ശരാശരിയില്‍ 15,921 റണ്‍സ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് (13,265), സുനില്‍ ഗവാസ്‌കര്‍ (10,122), വിവിഎസ് ലക്ഷ്മണ്‍ (8781), വീരേന്ദര്‍ സെവാഗ് (8503) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. 7318 റണ്‍സോടെ നിലവിലെ ക്യാപ്റ്റന്‍ കോലി ആറാംസ്ഥാനത്താണ്.

Story first published: Saturday, January 30, 2021, 17:30 [IST]
Other articles published on Jan 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+