Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലേലം: ലോകകപ്പ് നായകന്‍ പ്രിയത്തിന് അരങ്ങേറ്റം... സ്വന്തമാക്കിയത് ഹൈദരാബാദ്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ബാറ്റിങ് സെന്‍സേഷനായി മാറുമെന്നു വിലയിരുത്തപ്പെടുന്ന യുവ താരം പ്രിയം ഗാര്‍ഗിന് ഐപിഎല്‍ അരങ്ങേറ്റം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകന്‍ കൂടിയായ പ്രിയത്തിനെ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 1.9 കോടി രൂപയ്ക്കാണ് താരം ഹൈദരാബാദിലെത്തിയത്.

priyam

20 ലക്ഷം രൂപയായിരുന്നു ലേലത്തിന്റെ പ്രിയത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് താരത്തിനായി രംഗത്തു വന്നത്. 20ല്‍ തുടങ്ങിയ ലേലം വിളി അതിവേഗമാണ് ഉയര്‍ന്നത്. 50, 75, 80 എന്നിങ്ങനെ ഒരു കോടി കഴിഞ്ഞിട്ടും ഇരുടീമുകളും വിട്ടുകൊടുത്തില്ല. ഒടുവില്‍ സണ്‍റൈസേഴ്‌സ് 1.9 കോടി രൂപ പ്രിയത്തിന് വിലയിട്ടപ്പോള്‍ പഞ്ചാബ് പിന്‍മാറുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് പ്രിയം കാഴ്ചവച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. 2018-19ലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനായി കളിച്ചാണ് പ്രിയം ടി20യില്‍ അരങ്ങേറിയത്. ഈ സീസണിലെ ദിയോധര്‍ ട്രോഫിയില്‍ ഇന്ത്യന്‍ സി ടീമിനായി പ്രിയം കളിച്ചിരുന്നു.

Story first published: Thursday, December 19, 2019, 17:53 [IST]
Other articles published on Dec 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+