ഇന്ത്യന്‍ കുട്ടിപ്പടയെ പിടിച്ചുകെട്ടി, ഇംഗ്ലീഷ് പരീക്ഷ തോറ്റ് ജൂനിയര്‍ ടീം
ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍. ടൂര്‍ണമെന്റിലെ നാലാമത്തെ മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനു മുന്നിലാണ് ഇന്ത്യക്കു പിഴച്ചത്. അഞ്ചു വിക്കറ്റിന് ഇംഗ്ലീഷുകാര്‍ ഇന്ത്യയെ യുവനിരയെ തകര്‍ത്തുവിടുകയായിരുന്നു. പ്രിയം ഗാര്‍ഗ് നയിക്കുന്ന ഇന്ത്യയാണ് മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത്. 50 ഓവറില്‍ ആറു വിക്കറ്റിന് 256 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറും ഇന്ത്യ പടുത്തുയര്‍ത്തി. 57 റണ്‍സെടുത്ത ദിവ്യാന്‍ഷ് സക്‌സേനയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ തിലക് വര്‍മ 47 റണ്‍സെടുത്തു.

മറുപടിയില്‍ 48.4 ഓവറില്‍ അഞ്ചു വിക്കറ്റിന് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ജാക്ക് ഹെയ്ന്‍സിന്റെയും (89) ബെന്‍ ചാള്‍സ്‌വേര്‍ത്തിന്റെയും (52)
ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന്റെ ജയം വേഗത്തിലാക്കിയത്. ക്യാപ്റ്റന്‍ ജോര്‍ജ് ഹില്‍ 41 റണ്‍സുമായി പുറത്താവാതെ നിന്നു. ടൂര്‍ണമെന്റിലെ ആദ്യ ജയം കൂടിയാണ് ഇംഗ്ലണ്ട് ഈ മല്‍സരത്തില്‍ നേടിയത്. മുന്‍ മല്‍സരങ്ങളില്‍ ഇന്ത്യയോടും ബംഗ്ലാദേശിനോടും ഇംഗ്ലണ്ട് തോറ്റിരുന്നു.
തോറ്റെങ്കിലും മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റുമായി ഇന്ത്യയാണ് തലപ്പത്ത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ ജയവും തോല്‍വിയുമടക്കം രണ്ടു പോയിന്റുള്ള ബംഗ്ലാദേശ് രണ്ടാമതും ഇതേ പോയിന്റോടെ ഇംഗ്ലണ്ട് മൂന്നാമതുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications