For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തകര്‍ത്തു കളിച്ചിട്ടും രാഹുലിന് ഇടമില്ല... ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, പൃഥ്വിയും ഗില്ലും സംഘത്തില്‍

രണ്ടു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര

India Announce Test squad for New Zealand series | Oneindia Malayalam

ദില്ലി: ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കാലിനു പരിക്കേറ്റതിനാല്‍ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയെ ഒഴിവാക്കിയാണ് ഇന്ത്യ 16 അംഗ സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തിനിടെ ബാറ്റ് ചെയ്യവെയാണ് രോഹിത്തിനു പരിക്കേറ്റത്. തുടര്‍ന്ന് ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനാവാതെ അദ്ദേഹം പിന്‍മാറിയിരുന്നു.

ഏകദിന പരമ്പരയ്ക്കു ശേഷമാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും കിവീസും ഏറ്റുമുട്ടുക. ആദ്യ ടെസ്റ്റ് ഫെബ്രുവരി 21നാണ് ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച ഏഴു ടെസ്റ്റുകളും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

പൃഥ്വിയെ തിരിച്ചുവിളിച്ചു

പൃഥ്വിയെ തിരിച്ചുവിളിച്ചു

യുവ ഓപ്പണര്‍ പൃഥ്വി ഷായെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ആദ്യമായാണ് പൃഥ്വി ടെസ്റ്റ് ടീമിന്റെ ഭാഗമാവുന്നത്. ആഭ്യന്തര ക്രിക്കറ്റിലെയും ലിസ്റ്റ് എ ക്രിക്കറ്റിലെയും മികച്ച പ്രകടനം താരത്തെ വീണ്ടും ദേശീയ ടീമിലെത്തിക്കുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു പൃഥ്വിയുടെ അരങ്ങേറ്റം. സെഞ്ച്വറിയുമായി താരം വരവറിയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം പൃഥ്വി ടെസ്റ്റില്‍ കളിച്ചിട്ടില്ല.

ഓസീസ് പര്യടനത്തിനിടെ പിന്‍മാറി

ഓസീസ് പര്യടനത്തിനിടെ പിന്‍മാറി

ഓസീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ പൃഥ്വി ഉണ്ടായിരുന്നെങ്കിലും ഒരു മല്‍സരം പോലും കളിക്കാനാവാതെ നാട്ടിലേക്കു മടങ്ങേണ്ടി വരികയായിരുന്നു. സന്നാഹ മല്‍സരത്തിനിടിയേറ്റ പരിക്കാണ് പൃഥ്വിക്കു കരിയറിലെ ആദ്യത്തെ വിദേശ പരമ്പര നഷ്ടമാക്കിയത്.
അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരകളിലും താരത്തിനു കളിക്കാനായില്ല. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു വിലക്ക് നേരിടേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

രാഹുലിന് ഇടമില്ല

രാഹുലിന് ഇടമില്ല

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ടീമിന്റെ അവിഭാജ്യഘടകമായ വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ന്യൂസിലാന്‍ഡിനെതിര നടന്ന ടി20 പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് കൂടിയായിരുന്നു താരം.
മല്‍സരങ്ങളുടെ ആധിക്യം തനിക്കു താങ്ങാന്‍ കഴിയുന്നില്ലെന്നു അടുത്തിടെ രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാവാം താരത്തെ ടെസ്റ്റ് പരമ്പരയില്‍ നിന്നു മാറ്റി നിര്‍ത്തിയതെന്നാണ് സൂചന.

ശുഭ്മാന്‍ ഗില്ലും ടീമില്‍

ശുഭ്മാന്‍ ഗില്ലും ടീമില്‍

പൃഥ്വിയെക്കൂടാതെ അണ്ടര്‍ 19 ടീമിലെ മുന്‍ സഹതാരമായശുഭ്മാന്‍ ഗില്ലും ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം കണ്ടെത്തി. ഇപ്പോള്‍ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിന്റെ ഭാഗമാണ് ഗില്‍. ന്യൂസിലാന്‍ഡ് എക്കെതിരേ നടന്ന അനൗദ്യോഗിക ടെസ്റ്റില്‍ ഗില്‍ കഴിഞ്ഞ ദിവസം ഡബിള്‍ സെഞ്ച്വറിയുമായി കസറിയിരുന്നു.
വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മായങ്ക് അഗര്‍വാളും പൃഥ്വി ഷായുമായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുകയെന്നാണ് സൂചന. ബാക്കപ്പ് ഓപ്പണറുടെ റോളായിരിക്കും ഗില്ലിന്.

ഇഷാന്തിനെ ഉള്‍പ്പെടുത്തി, ബുംറ തിരിച്ചെത്തി

ഇഷാന്തിനെ ഉള്‍പ്പെടുത്തി, ബുംറ തിരിച്ചെത്തി

കഴിഞ്ഞ മാസം നടന്ന രഞ്ജി ട്രോഫി മല്‍സരത്തില്‍ വിദര്‍ഭയ്‌ക്കെതിരേ കളിക്കുന്നതിനിടെ പരിക്കേറ്റ പ്രമുഖ പേസര്‍ ഇഷാന്ത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം. പൂര്‍ണ ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ മാത്രമേ ഇഷാന്തിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.
അതേസമയം, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റ് പരമ്പരകളും നഷ്ടമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മടങ്ങിയെത്തിയത് ഇന്ത്യക്കു പ്ലസ് പോയിന്റാണ്.

ഇന്ത്യന്‍ ടെസ്റ്റ് ടീം

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍മാര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ഇഷാന്ത് ശര്‍മ.

Story first published: Tuesday, February 4, 2020, 12:20 [IST]
Other articles published on Feb 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+