Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹീറോ സച്ചിന്‍... മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒന്നല്ല, 2 പേര്‍! തിരഞ്ഞെടുത്ത് ടെസ്റ്റ് താരം വിഹാരി

vihari

മുംബൈ: മികച്ച ചില ഇന്നിങ്‌സുകളിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിച്ച ബാറ്റ്‌സ്മാനാണ് ഹനുമാ വിഹാരി. ഇന്ത്യക്കു വേണ്ടി ഒമ്പത് ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഒരു സെഞ്ച്വറിയടക്കം 36.80 ശരാശരിയില്‍ 552 റണ്‍സ് വിഹാരി നേടിക്കഴിഞ്ഞു. ഇന്ത്യയുടെ അവസാനത്തെ ന്യൂസിലാന്‍ഡ് പര്യടനത്തിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരങ്ങളുടെ കൂട്ടത്തില്‍ വിഹാരിയുമുണ്ട്. ക്രിക്കറ്റിലെ തന്റെ ആരാധനാപാത്രം ആരാണെന്നും മികച്ച ക്യാപ്റ്റന്‍ ആരാണെന്നുമൊക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ട്വിറ്ററിലെ ചോദ്യോത്തര സെഷനിലാണ് വിഹാരി ഇവയ്‌ക്കെല്ലാം മറുപടി നല്‍കിയത്.

സച്ചിന്‍ ഫേവറിറ്റ്, ധോണിയും കോലിയും ക്യാപ്റ്റന്‍മാര്‍

ഫേവറിറ്റ് ക്രിക്കറ്റ് താരം ആരെന്നുള്ള ചോദ്യത്തിന് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെന്നായിരുന്നു വിഹാരിയുടെ മറുപടി.
മികച്ച ക്യാപ്റ്റന്‍ ആരെന്നതായിരുന്നു മറ്റൊരു ചോദ്യം. ഇതിനു വിഹാരിയുടെ ഉത്തരം രണ്ടു പേരുകളായിരുന്നു. മഹേന്ദ്ര സിങ് ധോണിയെയും നിലവിലെ നായകന്‍ വിരാട് കോലിയെയുമാണ് മികച്ച ക്യാപ്റ്റന്‍മാരായി വിഹാരി ചൂണ്ടിക്കാണിക്കുന്നത്.

രോഹിത് മികച്ച ഓപ്പണര്‍

ഏകദിന ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആരാണെന്നായിരുന്നു മറ്റൊരു ചോദ്യം. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ, ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണര്‍ ഇവരില്‍ ആരെ തിരഞ്ഞടുക്കുമെന്നും ചോദ്യത്തിലുണ്ടായിരുന്നു. രോഹിത് ശര്‍മയെന്നായിരുന്നു വിഹാരിയുടെ മറുപടി.

കോലിയുടെ സ്വാധീനം

ഇന്ത്യന്‍ ഡ്രസിങ് റൂമിലെ മികച്ച അന്തരീക്ഷവും ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്വാധീനവുമാണ് മികച്ച പ്രകടനം നടത്താന്‍ തനിക്കു പ്രചോദനമാവുന്നതെന്നു നേരത്തേ വിഹാരി വെളിപ്പെടുത്തിയിരുന്നു. ആത്മാര്‍ഥത കൊണ്ടു കളിക്കളത്തിന് അകത്തും പുറത്തും കോലി ടീമിലെ മറ്റുള്ളവര്‍ക്കെല്ലാം മാതൃക കാണിക്കുകയാണ്. ഡ്രസിങ് റൂമില്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് യുവതാരങ്ങള്‍ക്കു അദ്ദേഹം വലിയ പ്രചോദനമാണ്. ആരാധനാപാത്രമാണ് തങ്ങളെല്ലാം കോലിയെ കാണുന്നതെന്നും വിഹാരി പറഞ്ഞിരുന്നു.

Story first published: Monday, April 6, 2020, 12:42 [IST]
Other articles published on Apr 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+