Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കന്‍ ദൗത്യത്തിന് ശേഷം ടീം ഇന്ത്യ ലങ്കയിലേക്ക്... വരുന്നത് വെടിക്കെട്ട് പരമ്പര

മുംബൈ: ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം ടീം ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തും. ത്രിരാഷ്ട്ര ടി 20 പരമ്പരയില്‍ കളിക്കുന്നതിനായാണ് ഇന്ത്യ ലങ്കയിലേക്ക് തിരിക്കുന്നത്. ഇന്ത്യയെക്കൂടാതെ ആതിഥേയരായ ലങ്ക, ബംഗ്ലാദേശ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍. ലങ്കയുടെ 70ാം സ്വാതന്ത്ര്യദിന ആഘോഷവുമായയി ബന്ധപ്പെട്ടാണ് നിധാഹസ് ട്രോഫി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആറു ഏകദിനങ്ങളും മൂന്നു ടി20 മല്‍സരങ്ങളും കൂടി ഇന്ത്യ കളിക്കുന്നുണ്ട്. പര്യടനം കഴിഞ്ഞ് ഫെബ്രുവരി 24നു ശേഷം ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിക്കും. തുടര്‍ന്നായിരിക്കും വിരാട് കോലിയും സംഘവും ലങ്കയിലേക്കു പറക്കുക. മാര്‍ച്ച് നാലിനാണ് ത്രിരാഷ്ട്ര ടി20 പരമ്പര ആരംഭിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

1

ടൂര്‍ണമെന്റില്‍ ഓരോ ടീമും പരസ്പരം രണ്ടു തവണ വീതം ഏറ്റുമുട്ടും. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമാണ് മാര്‍ച്ച് 18നു നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടുക. ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ്.

ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍
മാര്‍ച്ച് 6: ഇന്ത്യ-ശ്രീലങ്ക
മാര്‍ച്ച് 8: ഇന്ത്യ- ബംഗ്ലാദേശ്
മാര്‍ച്ച് 10: ശ്രീലങ്ക- ബംഗ്ലാദേശ്
മാര്‍ച്ച് 12: ഇന്ത്യ- ശ്രീലങ്ക
മാര്‍ച്ച് 14: ഇന്ത്യ-ബംഗ്ലാദേശ്
മാര്‍ച്ച് 16: ശ്രീലങ്ക-ബംഗ്ലാദേശ്
മാര്‍ച്ച് 18: ഫൈനല്‍

Story first published: Friday, January 19, 2018, 10:38 [IST]
Other articles published on Jan 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+