Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Tem India: കോലിപ്പടയുടെ മടങ്ങിവരവ് വൈകും... രണ്ടു മാസത്തെ ക്യാംപ് വേണ്ടിവരും- ബൗളിങ് കോച്ച്

മുംബൈ: കൊറോണവൈറസ് നിയന്ത്രണ വിധേയമായാലും ക്രിക്കറ്റിലേക്കു ഉടനൊരു മടങ്ങിവരവ് ടീം ഇന്ത്യക്കുണ്ടാവില്ല. ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു മാസത്തോളം നീളുന്ന ക്യാംപ് താരങ്ങള്‍ക്കു വേണ്ടി വരുമെന്നും അതിനു ശേഷം മാത്രമേ കളിക്കളത്തില്‍ തിരിച്ചെത്താന്‍ സാധിക്കൂയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

india

ഇന്ത്യന്‍ താരങ്ങള്‍ക്കു ചുരുങ്ങിയത് ആറു മുതല്‍ എട്ടാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ക്യാംപ് സംഘടിപ്പിക്കേണ്ടി വരുമെന്നാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. കളിക്കാര്‍ക്ക് തങ്ങളുടെ ഫോമും ഫിറ്റ്‌നസും വീണ്ടെടുക്കുന്നതിനു വേണ്ടിയാണിത്. അതിനു ശേഷം മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഭരത് അരുണ്‍ വ്യക്തമാക്കി.

ക്രിക്കറ്റില്‍ നിന്നും വലിയ ബ്രേക്ക് വന്നതിനാല്‍ തന്നെ അതു താരങ്ങളെയെല്ലാം മാനസികമായും ശാരീരികമായും ബാധിച്ചിരിക്കും. അതില്‍ നിന്നും മുക്തരായി ക്രിക്കറ്റിലേക്കു മടങ്ങിയെത്തണമെങ്കില്‍ ക്യംപ് അനിവാര്യമാണെന്നും അരുണ്‍ ചൂണ്ടിക്കാട്ടി. ഒരു പ്രൊഫഷണല്‍ കായിക താരത്തെ സംബന്ധിച്ചു വീട്ടില്‍ വെറുതേയിരിക്കുന്നതിനേക്കാള്‍ അസ്വസ്ഥയുണ്ടാക്കുന്ന മറ്റൊരു കാര്യമില്ല. ഈ ബ്രേക്ക് ബോറടിപ്പിക്കുന്നതും വിരസയുണ്ടാക്കുന്നതുമാണ്. പക്ഷെ ഇതല്ലാതെ മറ്റു വഴികളില്ല. അതുകൊണ്ടു തന്നെ ഈ വെല്ലുവിളി എല്ലാവരും ഏറ്റെടുത്തേ തീരൂവെന്നും അരുണ്‍ പറഞ്ഞു.

ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് വിരാട് കോലിയും സംഘവും അവസാനമായി കളിച്ചത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയായായിരുന്നു പര്യടനത്തിലെ അവസാനത്തേത്. ഇവയില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതിനു തൊട്ടുമുമ്പ് നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യ തൂത്തുവാരപ്പെട്ടിരുന്നു. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഷെഡ്യൂള്‍ ചെയ്തിരുന്നു. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളും കൊവിഡ്-19നെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.

Story first published: Wednesday, May 20, 2020, 11:29 [IST]
Other articles published on May 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+