അന്നത്തെ ഓസീസല്ല ഇനി ഇന്ത്യയെ കാത്തിരിക്കുന്നത്! കോലിപ്പട കരുതിക്കോ... മുന്നറിയിപ്പുമായി പെയ്ന്‍

സിഡ്‌നി: ഈ വര്‍ഷമവസാനം നടക്കാനിരിക്കുന്ന പര്യടനത്തിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷമാണ് ഓസീസിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നത്. ഡേ-നൈറ്റ് ടെസ്റ്റും ഇതിലുള്‍പ്പെടുന്നു. ഈ പരമ്പര ഇന്ത്യ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കടുപ്പമായിരിക്കുമെന്നു പെയ്ന്‍ വ്യക്തമാക്കി.
2018-19ലാണ് ഇന്ത്യ അവസാനമായി ഓഓസീസ് പര്യടനം നടത്തിയത്. അന്നു പെയ്ന്‍ നയിച്ച ഓസീസിനെ കൊമ്പുകുത്തിച്ച് വിരാട് കോലിയും സംഘവും ടെസ്റ്റ് പരമ്പര കൈക്കലാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

ഇതു വ്യത്യസ്തമായ ടീം
വ്യത്യസ്തമായ ഓസ്‌ട്രേലിയന്‍ ടീമാണ് ഇത്തവണ ഇന്ത്യക്കെതിരേ പരമ്പര കളിക്കാന്‍ കാത്തുനില്‍ക്കുന്നതെന്നു പെയ്ന്‍ വ്യക്തമാക്കി. ഓസീസ് ടീമില്‍ മാത്രമല്ല ഇന്ത്യന്‍ ടീമിലും ചിലപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കും. ഓസീസും ഇന്ത്യയും വളരെ കരുത്തുറ്റ രണ്ടു ടീമുകളാണ്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയാണ് ക്രിക്കറ്റ് ലോകം ടെസ്റ്റ് പരമ്പരയെ കാത്തിരിക്കുന്നത്. ആഷസ് പരമ്പര പോലെ ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരയും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഓസീസ് വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യക്കെതിരായ പരമ്പരയെ കാത്തിരിക്കുന്നതെന്നും പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

സ്മിത്തും വാര്‍ണറും
ഇന്ത്യയുടെ കഴിഞ്ഞ പര്യടനത്തില്‍ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയന്‍ ടീമില്‍ ഇല്ലായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് കാരണം ടീമിനു പുറത്തായിരുന്നു ഇരുവരും. എന്നാല്‍ ഇത്തവണ സ്മിത്തും വാര്‍ണറുമുള്‍പ്പെടുന്ന കംപ്ലീറ്റ് ടീമാണ് ഇന്ത്യയുമായി കൊമ്പുകോര്‍ക്കാന്‍ തയ്യാറെടുക്കുന്നത്.
സ്മിത്തും വാര്‍ണറും ചേര്‍ന്നു മാത്രം 15,000 റണ്‍സാണ് നേടിയതെന്നു പെയ്ന്‍ ചൂണ്ടിക്കാട്ടി. കൂടാതെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ മാര്‍നസ് ലബ്യുഷെയ്‌നും ഇത്തവണ ഓസീസ് ടീമിലുണ്ടെന്നും പെയ്ന്‍ പറഞ്ഞു.

മൂന്നു ലോകോത്തര താരങ്ങള്‍
കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണം മികച്ചതായിരുന്നു. അതിനെതിരേ പിടിച്ചുനില്‍ക്കാനുള്ള ബാറ്റിങ് മികവ് അന്നത്തെ ഓസീസ് ടീമിന് ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. സ്മിത്ത്, വാര്‍ണര്‍, ലബ്യഷെയ്ന്‍ തുടങ്ങി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്നു ബാറ്റ്‌സ്മാന്‍മാര്‍ ഓസീസ് സംഘത്തിലുണ്ട്. ഇത് ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി മാറ്റുമെന്നും പെയ്ന്‍ അഭിപ്രായപ്പെട്ടു.

ടീം മെച്ചപ്പെട്ടു
വിക്കറ്റ് കീപ്പര്‍ കൂടിയായ മാത്യു വെയ്ഡ് ഇപ്പോള്‍ ബാറ്റ്‌സ്മാനായി മാത്രം കളിക്കുന്നത് ഓസീസ് ടീമിന്റെ ബാറ്റിങിന് ആഴം വര്‍ധിപ്പിച്ചതായി പെയ്ന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ ഇന്ത്യക്കെതിരേ കളിച്ചപ്പോഴതിനേക്കാള്‍ ട്രാവിസ് ഹെഡ്ഡ് ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു വളരെ ആവേശകരമായ ഒരു പരമ്പര തന്നെയായിരിക്കും ഇന്ത്യക്കെതിരേയുള്ളത് എന്ന് ഉറപ്പുണ്ടെന്നും പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications