For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ടീം ഇന്ത്യ സ്‌കൂള്‍ കുട്ടികളെപ്പോലെ!! ഇങ്ങനെ തോല്‍ക്കാമോ? കളിയാക്കി മുന്‍ പാക് താരം

ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും ദയനീയ പരാജയമേറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഓപ്പണര്‍ അഹമ്മദ് ഷഹ്‌സാദ്. ഇന്ത്യന്‍ ടീം വെറും കടലാസ് പുലികളായി മാറിയിരിക്കുകയാണെന്നും സ്‌കൂള്‍ കുട്ടികളെപ്പോലെയാണ് ന്യൂസിലാന്‍ഡിനെതിരേ കാണപ്പെട്ടതെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ അദ്ദേഹം കളിയാക്കുകയായിരുന്നു.

ബെംഗളൂരുവിലെ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് ന്യൂസിലാന്‍ഡിനോടു ഇന്ത്യക്കു നേരിടേണ്ടി വന്നത്. പൂനെയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇതുണ്ടായില്ല.

113 റണ്‍സിനാണ് ടോം ലാതവും സംഘവും ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ഇതോടെ 12 വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോല്‍വിയെന്ന വലിയ നാണക്കേടും ടീമിനെ തേടിയെത്തിയിരുന്നു. 2012ല്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയെ ഞെട്ടിച്ച ശേഷം ആദ്യമായാണ് ഒരു ടീം ഇവിടെ വിജയക്കൊടി പാറിച്ചത്.

ROHIT SHARMA- TOM LATHAM

ഇന്ത്യ കടലാസുപുലികള്‍

ഇന്ത്യക്കെതിരായ രണ്ടു ടെസ്റ്റുകളിലും ആധികാരിക പ്രകടനം നടത്തിയ ന്യൂസിലാന്‍ഡ് ടീമിനെ വാനോളം പുകഴ്ത്തുകയാണ് അഹമ്മദ് ഷഹ്‌സാദ്. ന്യൂസിലാന്‍ഡ് ടീം ഇന്ത്യയിലേക്കു വന്ന ശേഷം അവരെ തകര്‍ത്തുവിട്ടത് തങ്ങള്‍ക്കു അതിനുള്ള അവകാശമുള്ളതു പോലെയായിരുന്നു. കുട്ടികളെപ്പോലെയാണ് ഇന്ത്യയെ അവര്‍ തോല്‍പ്പിച്ചതെന്നും ഷഹ്‌സാദ് യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയിലെ പരാജയത്തിനു ശേഷം ഇന്ത്യന്‍ ടീമിനെ എല്ലാവരും പരിഹസിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. കടലാസു പുലികള്‍ നാട്ടില്‍ തകര്‍ന്നു വീണിരിക്കുകയാണെന്നും ഇന്ത്യയെ ഇപ്പോള്‍എല്ലാവരും കളിയാക്കുകയാണെന്നും ഷഹ്‌സാദ് പറയുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള അലംഭാവമാണ് തനിക്കു കഴിഞ്ഞ ടെസ്റ്റുകളില്‍ കാണാന്‍ സാധിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

മനോഭാവം ശരിയല്ല

ബെംഗളൂരുവിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വെറും 46 റണ്‍സിനു ഓള്‍ഔട്ടായിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വളരെ നിസാരമായിട്ടാണ് ഇതിനെയെടുത്തതെന്നും ഈ രീതിയുള്ള മനോഭാവം ശരിയല്ലെന്നും അഹമ്മദ് ഷഹ്സാദ് വിമര്‍ശിക്കുന്നു.

അനാവശ്യമായ സംസാരങ്ങളില്‍ താല്‍പ്പര്യമില്ലെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. പക്ഷെ ഒരു ടീമെന്ന നിലയില്‍ കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും യഥാര്‍ഥ സ്പിരിറ്റ് കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഇവയില്‍ വേണ്ടത്ര തീവ്രതയോടെയല്ല ടീം കളിക്കുകയും ചെയ്തത്. ഈ ടെസ്റ്റുകളില്‍ സ്‌കൂള്‍ കുട്ടികള്‍ കളിക്കുന്നതു പോലെയാണ് ഇന്ത്യന്‍ ടീം കാണപ്പെട്ടതെന്നും ഷഹ്‌സാദ് വിമര്‍ശിച്ചു.

INDIAN TEST TEAM

ന്യൂസിലാന്‍ഡുമായുള്ള ആദ്യ രണ്ടു ടെസ്റ്റുകളിലേറ്റ പരാജയം ഇന്ത്യയുടെ ലോക ചാംപ്യന്‍ഷിപ്പ് (WTC Final) ഫൈനല്‍ സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. മൂന്നു ടെസ്റ്റുകളുടെ ഈ പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ ഫൈനലിനു തൊട്ടരികിലെത്താന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഫൈനല്‍ നഷ്ടമാവുമോയെന്ന ആശങ്കയിലാണ് രോഹിത് ശര്‍മയും സംഘവും. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്കു ശേഷം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ കടുപ്പമേറിയ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്, ഈ പരമ്പരയില്‍ 3-0നെങ്കിലും ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഇനി ഫൈനല്‍ സാധ്യതയുള്ളൂ. കൂടാതെ കിവികളുമായുള്ള അവസാന ടെസ്റ്റിലും ജയിക്കേണ്ടതുണ്ട്.

Story first published: Tuesday, October 29, 2024, 22:15 [IST]
Other articles published on Oct 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+