Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസുമായി ഇന്ത്യക്ക് എട്ട് പോരാട്ടങ്ങള്‍, രണ്ടെണ്ണം അമേരിക്കയിലും- ഷെഡ്യൂള്‍ പുറത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസുമായി ദൈര്‍ഘ്യമേറിയ പരമ്പരകള്‍ കളിക്കും. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഷെഡ്യൂള്‍ പുറത്തു വന്നിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവുമെന്നാണ് വിവരം. വെസ്റ്റ് ഇന്‍ഡീസില്‍ വച്ചു മാത്രമല്ല അമേരിക്കയില്‍ വച്ചും ഇരുടീമുകളും ഏറ്റുമുട്ടുന്നുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആറു മല്‍സരങ്ങള്‍ വിന്‍ഡീസിലും രണ്ടു കളികള്‍ അമേരിക്കയിലുമായിട്ടാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ജൂലൈ അവസാനം മുതല്‍ ആഗസ്റ്റ് ആദ്യവാരം വരെയാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം.ജൂലൈ 22 നു തുടങ്ങുന്ന പര്യടനം ആഗസ്റ്റ് ഏഴിനു അവസാനിക്കും. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ളത്.

1

ഏകദിന പരമ്പരയിലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ആദ്യം ഏറ്റുമുട്ടുക. ജൂലൈ 22, 24, 27 തിയ്യതികളിലായി ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലായിരിക്കും ഈ മല്‍സരങ്ങള്‍. തുടര്‍ന്നായിരിക്കും അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര. ആദ്യ ടി20 ജൂലൈ 29നു ബ്രയാന്‍ ചാള്‍സ് ലാറ സ്റ്റേഡിയത്തിലാണ്. അതിനു ശേഷമുള്ള രണ്ടു മല്‍സരങ്ങള്‍ ആഗസ്റ്റ് ഒന്ന്, രണ്ട് തിയ്യതികളിലായി സെന്റ് കിറ്റ്‌സിലെ വാര്‍നര്‍ പാര്‍ക്ക്, നെവിസ് എന്നീവിടങ്ങളിലായിരിക്കും.

2

ഈ മൂന്നു മല്‍സരങ്ങള്‍ക്കു ശേഷമായിരിക്കും ഇന്ത്യന്‍ ടീം ടി20 പരമ്പരയിലെ അവസാനത്തെ രണ്ടു കളികള്‍ക്കു വേണ്ടി അമേരിക്കയിലേക്കു പറക്കുക. രണ്ടു ടി20കള്‍ക്കും വേദിയാവുക ഫ്‌ളോറിഡയാണ്. ആഗസ്റ്റ് ആറ്, ഏഴ് തിയ്യതികളിലാണ് അമേരിക്കയില്‍ വച്ച് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നത്.
അമേരിക്കയില്‍ നിന്നും ക്ലിയറന്‍സ് ലഭിച്ച ശേഷമായിരിക്കും ഷെഡ്യൂള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതെന്നു ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ഒഫീഷ്യല്‍ ക്രിക്ക്ബസിനോടു പറഞ്ഞു.

3

ഇന്ത്യയുടെ അടുത്തതായി നടക്കാനിരിക്കുന്ന സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര പോലെ തന്നെ വിന്‍ഡീസ് പര്യടനത്തിലും കൊവിഡ് പ്രോട്ടോക്കോളുകള്‍ കുറവായിരിക്കും. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനു ഇനിയും മൂന്നു മാസം ശേഷിക്കുന്നുണ്ട്. പക്ഷെ മെഡിക്കല്‍ പ്രോട്ടോക്കോളുകള്‍ ആവശ്യാനുസരണം പാലിക്കേണ്ടതുണ്ടെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

4

ഐപിഎല്ലിന്റെ 15ാം സീസണിനു ശേഷം തിരക്കേറിയ അന്താരാഷ്ട്ര മല്‍സരങ്ങളാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ഐപിഎല്‍ കഴിഞ്ഞാല്‍ സൗത്താഫ്രിക്കയുമായി നാട്ടില്‍ അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. തുടര്‍ന്നു അയര്‍ലാന്‍ഡിലേക്കു പറക്കുന്ന ഇന്ത്യ ഇംഗ്ലണ്ടിലും പര്യടനം നടത്തും. അതിനു ശേഷമാണ് വിന്‍ഡീസ് പര്യടനം.
ജൂണ്‍ ഒമ്പതു മുതല്‍ 19 വരെയാണ് സൗത്താഫ്രിക്കയുമായുള്ള ഇന്ത്യയുടെ അഞ്ചു ടി20കളുടെ പരമ്പര. അതിനു ശേഷം രണ്ടു ഏകദിനങ്ങള്‍ക്കായി അയര്‍ലാന്‍ഡിലേക്കു തിരിക്കും. ജൂണ്‍ 26, 28 തിയ്യതികളില്‍ ഡബ്ലിനിലാണ് ഈ മല്‍സരങ്ങള്‍.

5

ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു ടെസ്റ്റും മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ഇന്ത്യന്‍ ടീമിനുള്ളത്. കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം മാറ്റിവച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റാണ് ഇന്ത്യ ജൂലൈയില്‍ കളിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 2-1നു ലീഡ് ചെയ്യുകയാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ടെസ്റ്റില്‍ സമനില വഴങ്ങിയാലും ഇന്ത്യക്കു പരമ്പര പോക്കറ്റിലാക്കാം. ജൂലൈ ഒന്നു മുതല്‍ 17 വരെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം.

6

അതിനു ശേഷമായിരിക്കും 18ന് ഇന്ത്യന്‍ സംഘം വിന്‍ഡീസിലേക്കു തിരിക്കുന്നത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളുടെയും വൈസ്റ്റ് ബോള്‍ ടീമിലെ താരങ്ങളുടെയും രണ്ടു സംഘങ്ങളായിട്ടാണ് ജൂണ്‍ 20നു ഇന്ത്യന്‍ ടീം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീവിടങ്ങളിലേക്കു യാത്ര തിരിക്കുകയെന്നാണ് വിവരം.

Story first published: Saturday, May 7, 2022, 7:06 [IST]
Other articles published on May 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+