Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആഗ്രഹിച്ചത് ഒന്നാം റാങ്ക്, കൈയിലുള്ള റാങ്കും നഷ്ടമായി! ഇന്ത്യക്കു വന്‍ തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മല്‍സരത്തിലേറ്റ ഞെട്ടിക്കുന്ന തോല്‍വി ഐസിസിയുടെ ഏകദിന റാങ്കിങിലും ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറി. നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന ഇന്ത്യ പരാജയത്തോടെ മൂന്നാംസ്ഥാനത്തേക്കു വീണു. മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഐസിസി റാങ്കിങില്‍ തലപ്പത്തേക്കു കയറാമെന്ന് സ്വപ്‌നം കണ്ടായിരുന്നു ഇന്ത്യയിറങ്ങിയത്.

ആദ്യ മല്‍സരത്തില്‍ ജയിച്ച് ഇന്ത്യ തുടക്കം ഗംഭീരമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തിലേറ്റ അപ്രതീക്ഷിത തോല്‍വി ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനു ജയിച്ച ഇന്ത്യ രണ്ടാമത്തെ കളിയില്‍ ആറു വിക്കറ്റിന്റെ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ശേഷം 336 റണ്‍സ് നേടിയിട്ടും ഇന്ത്യക്കു ഈ സ്‌കോര്‍ പ്രതിരോധിച്ചു വിജയിക്കാനായില്ല. നേരത്തേ കൈവശമുണ്ടായിരുന്ന രണ്ടാംസ്ഥാനം നഷ്ടമായ ഇന്ത്യ മൂന്നാം റാങ്കിലേക്കു വീഴുകയും ചെയ്തു.

1

123 പോയിന്റോടെ ഇംഗ്ലണ്ട് തലപ്പത്ത് തുടരുമ്പോള്‍ ന്യൂസിലാന്‍ഡാണ് പുതിയ രണ്ടാംറാങ്കിന് അവകാശികള്‍. ഇന്ത്യ കിവികള്‍ക്കും താഴെയാണ്. ഇന്ത്യക്കും ന്യൂസിലാന്‍ഡിനും 118 റേറ്റിങ് പോയിന്റ് വീതമാണുള്ളത്. ഇനി മൂന്നാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കിയാലും ഇന്ത്യക്കു ഒന്നാം റാങ്കിലെത്താന്‍ കഴിയില്ല.

ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ ഇന്ത്യയുടെ റേറ്റിങ് പോയിന്റില്‍ ഒന്ന് വര്‍ധിച്ചിരുന്നു. ഇംഗ്ലണ്ടിനാവട്ടെ ഒന്നു നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ നേടിയ വിജയം ഇംഗ്ലണ്ടിന് നഷ്ടപ്പെട്ട റേറ്റിങ് പോയിന്റ് തിരികെ നല്‍കിയിരിക്കുകയാണ്. അതിനിടെ ബംഗ്ലാദേശിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ മറികടന്ന് രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

അതേസമയം, ഐസിസി ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ പോയിന്റ് പട്ടികയെടുത്താല്‍ ഇന്ത്യ എട്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടാണ് തലപ്പത്ത്. എട്ടു മല്‍സരങ്ങളില്‍ നാലു വീതം ജയവും തോല്‍വിയുമടക്കം 40 പോയിന്റ് നേടിയാണ് ഇംഗ്ലണ്ട് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇതേ പോയിന്റോടെ ഓസ്‌ട്രേലിയക്കാണ് രണ്ടാംസ്ഥാനം. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുണ്ട്. ഇവര്‍ക്കെല്ലാം 30 പോയിന്റ് വീതമാണുള്ളത്. നെറ്റ് റണ്‍റേറ്റാണ് ടീമുകളെ വേര്‍തിരിക്കുന്നത്.

ഇന്ത്യയാവട്ടെ 19 പോയിന്റുമായാണ് 10 ടീമുകളുള്‍പ്പെട്ട പട്ടികയില്‍ എട്ടാംസ്ഥാനത്തുള്ളത്. അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് ഇന്ത്യക്കു വിജയിക്കാനായത്. മൂന്നു മല്‍സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. സിംബാബ്‌വെ (10 പോയിന്റ്), അയര്‍ലാന്‍ഡ് (10) എന്നിവര്‍ മാത്രമേ ഇനി ഇന്ത്യക്കു പിന്നിലുള്ളൂ.

Story first published: Saturday, March 27, 2021, 11:30 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+