Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: ചാംപ്യന്‍മാരുടെ തലയെടുപ്പോടെ ഇന്ത്യ, ആദ്യ എതിരാളി ലങ്ക... ഫിക്സ്ചര്‍ കാണാം

ബ്ലുംഫൊണ്ടെയ്ന്‍: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഞായറാഴ്ച തങ്ങളുടെ ആദ്യ മല്‍സരത്തിന് ഇറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30ന് ആരംഭിക്കുന്ന കളിയില്‍ അയല്‍ക്കാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് എയിലാണ് ഇന്ത്യ- ലങ്ക പോരാട്ടം. ന്യൂസിലാന്‍ഡ്, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

india

ലോകകപ്പിനു മുന്നോടിയായി കളിച്ച രണ്ടു സന്നാഹ മല്‍സരങ്ങളിലും മികച്ച ജയം കൊയ്തതിന്റെ ആവേശത്തിലാണ് ഇന്ത്യ ലങ്കയെ നേരിടുന്നത്. സന്നാഹങ്ങളില്‍ അഫ്ഗാനിസ്താനെയും സിംബാബ്‌വെയയുമാണ് ഇന്ത്യ തോല്‍പ്പിച്ചത്.

നാലു തവണ ലോകകപ്പുയര്‍ത്തി റെക്കോര്‍ഡിട്ട ഇന്ത്യ ഇത്തവണ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തായിരുന്നു പൃഥ്വി ഷാ നയിച്ച ഇന്ത്യ ജേതാക്കളായത്. ഇത്തവണ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ പ്രിയം ഗാര്‍ഗാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മല്‍സരക്രമം
ജനുവരി 19 ഇന്ത്യ - ശ്രീലങ്ക (1.30ന്, വേദി ബ്ലുംഫൊണ്ടെയ്ന്‍)
ജനുവരി 21 ഇന്ത്യ- ജപ്പാന്‍ (1.30ന്, ബ്ലുംഫൊണ്ടെയ്ന്‍)
ജനുവരി 24 ഇന്ത്യ- ന്യൂസിലാന്‍ഡ് (1.30ന്, ബ്ലുഫൊണ്ടെയ്ന്‍)

ഇന്ത്യന്‍ ടീം
പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, ദിവ്യാന്‍ഷ് സക്‌സേന, ധ്രുവ് ചാന്ദ് ജ്യുറെല്‍, സഷ്വത്ത് റാവത്ത്, സിദ്ദേഷ് വീര്‍, ശുഭാങ് ഹെഡ്‌ഗെ, രവി ബിഷ്‌നോയ്, ആകാഷ് സിങ്, കാര്‍ത്തിക് ത്യാഗി, അതര്‍വ്വ അന്‍കൊലേക്കര്‍, കുമാര്‍ കുശാഗ്ര, സുഷാന്ത് മിശ്ര, വിദ്യാധര്‍ പാട്ടീല്‍.

Story first published: Saturday, January 18, 2020, 15:19 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+