Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: കോലിപ്പട സൂക്ഷിച്ചോ? ഒന്നാം റാങ്ക് ഭദ്രമല്ല... ഇത് സംഭവിച്ചാല്‍ തെറിക്കും

ദില്ലി: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആദ്യമായി സ്വന്തം നാട്ടില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര കളിച്ചാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ അരങ്ങേറിയത്. കരീബിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിക്കൊണ്ട് തുടങ്ങിയ വിരാട് കോലിയും സംഘവും ഇനി ദക്ഷിണാഫ്രിക്കയുമായുള്ള അങ്കത്തിന് കച്ചമുറുക്കുകയാണ്.

മൂന്നു ടെസ്റ്റുകളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുക. നിലവില്‍ ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനക്കാര്‍ കൂടിയാണ് ഇന്ത്യ. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയുടെ ഫലം ഇന്ത്യയുടെ സ്ഥാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായി മാറും.

ഒന്നാം റാങ്ക് തുലാസില്‍

ഒന്നാം റാങ്ക് തുലാസില്‍

ടെസ്റ്റ് ഇന്ത്യയില്‍ ഒന്നാം റാങ്ക് അത്ര സുരക്ഷിതമല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ജയിച്ചില്ലെങ്കില്‍ ഇന്ത്യക്കു രണ്ടാംസ്ഥാനത്തേക്കു ഇറങ്ങേണ്ടിവരും. പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 3-0നോ, 2-0നോ ജയിച്ചാല്‍ മാത്രമല്ല 1-0ന് ജയിച്ചാല്‍ പോലും ഇന്ത്യക്കു ഒന്നാം റാങ്ക് നഷ്ടമാവും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക ടെസ്റ്റിലെ പുതിയ ഒന്നാം റാങ്കുകാരാവുകയും ചെയ്യും.

ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റം

ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റം

ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു ഇത് രണ്ടാമത്തെ പരമ്പരയാണെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കു കന്നി പരമ്പരയാണിത്. വലിയൊരു ബ്രേക്കിനു ശേഷമാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ കളിക്കാനൊരുങ്ങുന്നത്. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ഏകദിന ലോകകപ്പില്‍ ആദ്യത്തെ നാലു മല്‍സരങ്ങളിലും പലരാജയപ്പെട്ട അവര്‍ സെമി ഫൈനല്‍ പോലും കാണാതെ മടങ്ങിയിരുന്നു.
2015ല്‍ അവസാനമായി ഇന്ത്യയില്‍ കളിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയിരുന്നു.

പ്രമുഖരില്ല

പ്രമുഖരില്ല

ഹാഷിം അംല, എബി ഡിവില്ലിയേവഴ്‌സ്, ഡെയ്ല്‍ സ്റ്റെയ്ന്‍ തുടങ്ങിയ വമ്പന്‍മാരില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇത്തവണ ഇന്ത്യയിലെത്തിയത്. ഫഫ് ഡുപ്ലെസി നയിക്കുന്ന യുവനിര ഇത്തവണ ചരിത്രവിജയം കുറിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയെ ഭയപ്പെടുത്തും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇവിടെ കളിച്ച 45 ടെസ്റ്റുകളില്‍ 35ലും ഇന്ത്യ ജയിച്ചിട്ടുണ്ട്. വെറും നാലെണ്ണത്തില്‍ മാത്രമാണ് തോല്‍വിയേറ്റുവാങ്ങിയത്.

Story first published: Friday, September 27, 2019, 12:14 [IST]
Other articles published on Sep 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+