For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയുടെ പുതിയ കോച്ച്... കസേര അധിക കാലമുണ്ടാവില്ല, രണ്ടു വര്‍ഷം മാത്രം

2021ലെ ടി20 ലോകകപ്പ് വരെയാവും കാലാവധി

ടീം ഇന്ത്യയുടെ പുതിയ പരിശീലകൻ ആരാണ്? | Oneindia Malayalam

ദില്ലി: ടീം ഇന്ത്യയുടെ പുതിയ കോച്ചിനെ പ്രഖ്യാപിക്കാനിരിക്കെ പല നിര്‍ണായക തീരുമാനങ്ങളുമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരുള്‍പ്പെട്ട മൂന്നംഗ ഉപദേശക സമിതിയാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ പുതുതായി ചുമതലയേല്‍ക്കുന്ന പരിശീലകന് അധികകാലം ഈ റോളില്‍ തുടരാന്‍ കഴിയില്ലന്നാണ് സൂചന. 2021ല്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് വരെയായിരിക്കും പുതിയ കോച്ചിന്റെ കാലാവധി.

bcci

2021ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു ശേഷം പുതിയ കോച്ചിന്റെയും മറ്റുള്ളവരുടെയും കാലാവധി അവസാനിക്കും. അതിനും പരിശീലകസംഘത്തെ അടിമുടി മാറ്റും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യ കോച്ചിനെ മാത്രമല്ല പരിശീലക സംഘത്തിലെ മറ്റുള്ളവരെയും 2021ലെ ലോകകപ്പിനു ശേഷം മാറ്റാനാണ് ബിസിസിഐയുടെ തീരുമാനം.

നിലവിലെ കോച്ച് രവി ശാസ്ത്രി തന്നെ പരിശീലകനായി തുടരാനാണ് സാധ്യതയെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ കോച്ചിനേക്കാള്‍ നാട്ടുകാര്‍ക്കാണ് ഉപദേശക സമിതി പ്രാധാന്യം നല്‍കുന്നത്. നിലവില്‍ ശാസ്ത്രിയെക്കൂടാതെ നാലു പേരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചാവാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

Story first published: Friday, August 16, 2019, 13:38 [IST]
Other articles published on Aug 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+