Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിങ്ക് ബോളിനോട് നേരത്തേ കൂട്ടുകൂടാന്‍ ഇന്ത്യ... പ്രത്യേക പരിശീലനം, ആദ്യ ടെസ്റ്റിന് മുമ്പ് തന്നെ

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര പോക്കറ്റിലാക്കിയതോടെ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ്. ഇവയില്‍ രണ്ടാം ടെസ്റ്റ് ഡേ-നൈറ്റ് കൂടിയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് അരങ്ങേറുന്നത്. പിങ്ക് ബോളുമായി നേരത്തേ തന്നെ പൊരുത്തപ്പെടുന്നതിനു വേണ്ടി കൂടുതല്‍ പരിശീലനസെഷനുകള്‍ സംഘടിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം.

india

നവംബര്‍ 14 മുതല്‍ ഇന്‍ഡോറിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്. 22നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റ്. രണ്ടു ടെസ്റ്റുകളും തമ്മില്‍ വലിയ ഗ്യാപ്പില്ലാത്തതിനാല്‍ പരിശീലനം നടത്താന്‍ ഇന്ത്യക്കു സമയം കുറവാണ്. അതുകൊണ്ടു തന്നെ ഇന്‍ഡോറില്‍ തന്നെ പിങ്ക് ബോള്‍ ഉപയോഗിച്ച് പ്രത്യേക പരിശീലന സെഷന്‍ നടത്താനാണ് ഇന്ത്യയുടെ നീക്കം.

ഇന്‍ഡോറില്‍ പ്രത്യേക പരിശീലനം നടത്താന്‍ ഇന്ത്യന്‍ ടീം അനുമതി തേടിക്കഴിഞ്ഞതായി മുഖ്യ ക്യുറേറ്റര്‍ സമന്ദര്‍ സിങ് ചൗഹാന്‍ വ്യക്തമാക്കി. വൈകീട്ട് അഞ്ചു മുതല്‍ ആറു വരെയായിരിക്കും ടീം ഇവിടെ പരിശീലനം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ആദ്യ ടെസ്റ്റിനു വേണ്ടി ഇന്‍ഡോറില്‍ തയ്യാറാക്കിയ പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതായിരിക്കുമെന്നും ചൗഹാന്‍ പറഞ്ഞു. ഈ സ്റ്റേഡിയത്തില്‍ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 2016ല്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഈ മല്‍സരം. അന്ന് 321 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.

Story first published: Tuesday, November 12, 2019, 16:13 [IST]
Other articles published on Nov 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+