Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിപ്പടയുടെ തിരിച്ചുവരവ് ലങ്കയ്‌ക്കെതിരേ? ടീം തയ്യാര്‍, പന്ത് അവരുടെ കോര്‍ട്ടില്‍- ബിസിസിഐ

മുംബൈ: കൊറോണവൈറസ് മഹാമാരിക്കു ശേഷം ക്രിക്കറ്റിലേക്കുള്ള ടീം ഇന്ത്യയുടെ തിരിച്ചുവരവ് അയല്‍ക്കാരായ ശ്രീലങ്കയ്‌ക്കെതിരേ ആവാന്‍ സാധ്യത. ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ കളിക്കാന്‍ തയ്യാറാണെന്നു ബിസിസിഐ അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടായാല്‍ ലങ്കയില്‍ വിരാട് കോലിയും സംഘവും ആറു മല്‍സരങ്ങളുടെ പരമ്പര കളിക്കുമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ അറിയിച്ചു.

india

ഇന്ത്യ- ലങ്ക പരമ്പര നടക്കുമോ ഇല്ലയോ എന്നത് സര്‍ക്കാരിന്റെ തീരുമാനം ആശ്രയിച്ചിരിക്കും. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തുകയും യായാത്രാ നിയന്ത്രണങ്ങളിലും ഇളവുകള്‍ സര്‍ക്കാര്‍ കൊണ്ടു വരികയും ചെയ്താല്‍ ഈ പരമ്പര യാഥാര്‍ഥ്യമാവും. തങ്ങളുടെ താരങ്ങളുടെ സുരക്ഷയുടെയും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാണെങ്കില്‍ ഇന്ത്യക്കെതിരേ മൂന്നു വീതം ഏകദിനങ്ങളും ടി20കളും കളിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നു ശ്രീലങ്കന്‍ ബോര്‍ഡ് ബിസിസിഐയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിനു മറുപടിയായാണ് ധുമാലിന്റെ പ്രതികരണം. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷം മാത്രമേ കൊവിഡ്-19നു ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര ശ്രീലങ്കയ്‌ക്കെതിരേ ആവുമോയെന്നു ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

നിലവില്‍ രാജ്യത്തു മൂന്നാംഘട്ട ലോക്ക്ഡൗണാണ് നടക്കുന്നത്. താരങ്ങളെല്ലം തങ്ങളുടെ വീട്ടില്‍ തന്നെ കഴിയുകയാണ്. മാര്‍ച്ച് 25നാണ് രാജ്യത്തു ലോക്ക്ഡൗണ്‍ ആരംഭിച്ചത്. പിന്നീട് ഇതു രണ്ടു തവണ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ കാരണം മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ അനിശ്ചിത കാലത്തേക്കു ബിസിസിഐ മാറ്റിവച്ചിരുന്നു.

അതിനിടെ ഒരാഴ്ചയ്ക്കു ശേഷം താരങ്ങളുടെ ഔട്ട്‌ഡോര്‍ പരിശീലനം പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് ബിസിസിഐ. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരങ്ങള്‍ക്കായി ഐസൊലേഷന്‍ ക്യാംപ് ആരംഭിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

Story first published: Saturday, May 16, 2020, 16:11 [IST]
Other articles published on May 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+