വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിലെ പുറത്താവല്‍, ഇന്ത്യയുടെ രണ്ടു പരിശീലകര്‍ സ്ഥാനമൊഴിഞ്ഞു

ഫിറ്റ്‌നസ്, ഫിസിയോ കോച്ചുമാരാണ് രാജിവച്ചത്

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ടീം ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റു പുറത്തായതിനു പിന്നാലെ പരിശീകസംഘത്തിലെ രണ്ടു പേര്‍ രാജിവച്ചു. ടീമിന്റെ ഫിസിയോ കോച്ചായ പാട്രിക്ക് ഫര്‍ഹത്ത്, ഫിറ്റ്‌നസ് കോച്ചായ ശങ്കര്‍ ബസു എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. ബിസിസിഐ നല്‍കിയ പിന്തുണയ്ക്കു നന്ദി അറിയിച്ചാണ് ഇരുവരുടെയും പടിയിറക്കം.

farhat

ഇന്ത്യന്‍ ടീമിനൊപ്പമുള്ള അവസാനത്തെ ദിവസം പ്രതീക്ഷിച്ചതു പോലെയൊന്നും കാര്യങ്ങള്‍ നടന്നില്ല. ടീമിനൊപ്പം കഴിഞ്ഞ നാലു വര്‍ഷം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ ബിസിസിഐയോട് നന്ദിയുണ്ട്. ഇന്ത്യന്‍ ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും ഭാവി ശുഭകരമായിരിക്കട്ടെയെന്ന് ആശംസിക്കുന്നതായും ഫര്‍ഹത്ത് ട്വീറ്റ് ചെയ്തു.

ടീം ഇന്ത്യയില്‍ അഴിച്ചുപണി ഉടന്‍, രണ്ടു പേര്‍ തെറിച്ചേക്കും!! സാധ്യത ഇവര്‍ക്ക്... ടീം ഇന്ത്യയില്‍ അഴിച്ചുപണി ഉടന്‍, രണ്ടു പേര്‍ തെറിച്ചേക്കും!! സാധ്യത ഇവര്‍ക്ക്...

ശങ്കര്‍ ബസുവിനൊപ്പം 2015 മുതല്‍ ഫര്‍ഹത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമുമായുള്ള തങ്ങളുടെ ബന്ധം അവസാനിക്കുമെന്ന് ഇരുവരും നേരത്തേ ബിസിസിഐയെ അറിയിച്ചിരുന്നു. നാലു വര്‍ഷത്തെ സേവനത്തിനു ശേഷം പടിയിറങ്ങിയ ബസുവിനും ഫര്‍ഹത്തിനും ഇന്ത്യന്‍ ടീമിലെ താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു.

Story first published: Thursday, July 11, 2019, 16:26 [IST]
Other articles published on Jul 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X