For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയെ സൂപ്പറാക്കാന്‍ ഗംഭീറിനാവില്ല? ദ്രാവിഡ് പോയതോടെ എല്ലാം തീര്‍ന്നു!! ഈ കാരണങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായെങ്കിലും അതിനു ശേഷം പല തിരിച്ചടികളും ടീമിനു നേരിടേണ്ടി വന്നു. സ്വന്തം നാട്ടില്‍ വച്ച് ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ട ഇന്ത്യക്കു പിന്നീട് ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും തോല്‍വി നേരിട്ടു.

ടീമിന്റെ ഈ പതനത്തിനു പ്രധാന കാരണക്കാരനായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മുഖ്യ കോച്ച് ഗൗതം ഗംഭീറിനെയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ശേഷം പടിയിറങ്ങിയ മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായാണ് ഗംഭീര്‍ എത്തിയത്.

പക്ഷെ പരിശീലകനെന്ന നിലയില്‍ ദ്രാവിഡിനോളം ടീമില്‍ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ദ്രാവിഡിനെ ടീം ഇന്ത്യ ഇപ്പോഴും മിസ്സ് ചെയ്യുന്നുണ്ടെന്നു കാണാം. ഇതിന്റെ കാരണങ്ങള്‍ എമന്തൊക്കെയാണെന്നു നോക്കാം.

GAUTAM GAMBHIR

മാറ്റത്തിന്റെ പാതയില്‍

ഇന്ത്യന്‍ ടീം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണെന്നതാണ് ഒരു കാരണം. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഇതു കൈകാര്യം ചെയ്യുക കൂടുതല്‍ എളുപ്പമാണെങ്കിലും ടെസ്റ്റില്‍ കടുപ്പമേറിയ കാര്യമാണ്. ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി എത്തുന്നതിനു മുമ്പ് തന്നെ ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം മാറ്റങ്ങള്‍ വന്നു തുടങ്ങിയിരുന്നു.

പക്ഷെ അദ്ദേഹത്തിനു ഇവയെ ശരിയായി കൈകാര്യം ചെയ്യാനോ, പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ഇതിന്റെ ഫലമായിട്ടാണ് ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരുമായുള്ള ടെസ്റ്റ് പരമ്പരകളില്‍ ടീമിനു പരാജയങ്ങള്‍ നേരിട്ടത്.

എന്നാല്‍ മുന്‍ കോച്ചായ രാഹുല്‍ ദ്രാവിഡിനു ടീമിലെ ഈ മാറ്റം കുറക്കൂടി നന്നായി മറികടക്കാന്‍ കഴിയുമായിരുന്നു. കാരണം നേരത്തേ ഇന്ത്യന്‍ എ ടീമുകള്‍ക്കൊപ്പവും അണ്ടര്‍ 19 ടീമുകള്‍ക്കൊപ്പവും ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിനാല്‍ താരങ്ങളെ കൂടുതല്‍ അടുത്തറിയാനും അവരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും അദ്ദേഹത്തിനു സാധിക്കും.

ടീം സെലക്ഷന്‍, സ്ഥിരത

ഏതൊരു ടീമിന്റെയും മുന്നോട്ടുള്ള പ്രയാണത്തില്‍ സ്ഥിരത ആവശ്യമാണ്. എങ്കില്‍ മാത്രേ വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. രാഹുല്‍ ദ്രാവിഡ് കോച്ചായിരുന്നപ്പോള്‍ ഇത്തരമൊരു സ്ഥിരത നമുക്കു കാണാന്‍ കഴിയും. ഇതു ടീമിനകത്തെ അന്തരീക്ഷം മികച്ചതാക്കുകയും കളിക്കാരെ കൂടുതല്‍ സുരക്ഷിതരാക്കുകയും ചെയ്തു.

കളിക്കാരുമായി നല്ല ബന്ധം സൃഷ്ടിച്ചെടുക്കുന്നതിലും അനുയോജ്യമായ അന്തരീക്ഷം ടീമിനകത്ത് സൃഷ്ടിക്കുന്നതിലുമെല്ലാം ദ്രാവിഡിനു പ്രത്യേക മിടുക്ക് തന്നെയുണ്ടായിരുന്നു. ടീം സെലക്ഷന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന സ്ഥിരതയും പ്രധാനമാണ്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഗൗതം ഗംഭീറിന്റെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ഇതു ടീമിനെ സാരമായി ബാധിക്കുകയും ചെയ്തു. പരമ്പര 1-3നു നഷ്ടമാവാനുള്ള കാരണങ്ങളിലൊന്നും ഇതാണ്.

ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം

ഗംഭീറിനെ അപേക്ഷിച്ച് കൂടുതല്‍ തന്ത്രശാലിയായിട്ടുള്ള കോച്ചാണ് ദ്രാവിഡ്. ടീമില്‍ ഒരുപാട് അഴിച്ചുപണികളും മാറ്റങ്ങളുമൊന്നും താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അതു അസ്ഥിതയ്ക്കു കാരണമാവുമെന്നും അദ്ദേഹം ഒരിക്കല്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. തീരുമാനങ്ങളെടുക്കാനുള്ള ദ്രാവിഡിന്റെ കഴിവ് തന്നെയാണ് ടി20 ലോകകപ്പടക്കം സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

ROHIT SHARMA RAHUL DRAVID

രോഹിത്തുമായുള്ള ബന്ധം

ക്യാപ്റ്റനും കോച്ചും തമ്മിലുള്ള മികച്ച ബന്ധം ഏതൊരു ടീമിന്റെയും വിജയത്തിനു പിന്നില്‍ നിര്‍ണായകമാണ്. രണ്ടു പേരും ഒരേ മനസ്സോടെ തരത്തില്‍ ചിന്തിക്കുകയും ഒറ്റക്കെട്ടായി തീരുമാനമെടുക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ആ ടീമിന് നന്നായി മുന്നോടു പോവാന്‍ സാധിക്കുകയുള്ളൂ.

രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ടീമിന്റെ വിജയരഹസ്യവും ഇതായിരുന്നു. രോഹിത്തുമായി മാത്രമല്ല ടീമിലെ താരങ്ങളമായും ദ്രാവിഡിനു നല്ല ബന്ധമുണ്ടായിരുന്നു. ഇതു ടീമിനു നല്ല ഒത്തൊരുമ നല്‍കുകയും ഒറ്റക്കെട്ടായി മുന്നോട്ടു പോവാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Saturday, January 11, 2025, 15:56 [IST]
Other articles published on Jan 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+