For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അങ്ങനെ അതും കൈവിട്ടു, ടെസ്റ്റിലെ ഒന്നാം റാങ്ക് ഇന്ത്യക്കു നഷ്ടമായി!! 2016നു ശേഷമാദ്യം

ഓസ്‌ട്രേലിയയാണ് പുതിയ ഒന്നാം റാങ്കുകാര്‍

ദുബായ്: നാലു വര്‍ഷത്തോളമായി കുത്തകയാക്കി വച്ചിരുന്ന ഐസിസിയുടെ ടെസ്റ്റ് റാങ്കിങിലെ നമ്പന്‍ വണ്‍ ടീമെന്ന പെരുമ ഇന്ത്യക്കു നഷ്ടമായി. 2016 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് ഇന്ത്യക്കു തലപ്പത്തു നിന്നു താഴേക്കു ഇറങ്ങേണ്ടി വന്നത്. പുതുതായി പ്രഖ്യാപിച്ച റാങ്കിങില്‍ രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയയാണ് പുതിയ നമ്പര്‍ വണ്‍ ടീം. രണ്ടാംസ്ഥാനവും ഇന്ത്യക്കു ലഭിച്ചില്ല. ന്യൂസിലാന്‍ഡാണ് ഇന്ത്യയെ മറികടന്ന് രണ്ടാം റാങ്കിലെത്തിയത്.

INDIA

2019 മെയ് മുതലുള്ള ടെസ്റ്റുകളിലെ പ്രകടനത്തിന്റെ 100 ശതമാനവും കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രകടനത്തിന്റെ 50 ശതമാനം പരിഗണിച്ചാണ് ഐസിസി പുതിയ റാങ്കിങ് പ്രഖ്യാപിച്ചത്. 116 പോയിന്റോടെയാണ് പുതിയ റാങ്കിങില്‍ ഓസീസ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് മാത്രം പിറകിലായി ന്യൂസിലാന്‍ഡ് തൊട്ടുതാഴെയുണ്ട്. 114 പോയിന്റാണ് മൂന്നാമതുള്ള ഇന്ത്യയുടെ സമ്പാദ്യം.

പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാരെ പരിഗണിക്കുമ്പോള്‍ ഓരോരുത്തരും തമ്മിലുള്ള വ്യത്യാസം വെറും ഒരു പോയിന്റ് മാത്രമാണ്. 2003ല്‍ ടെസ്റ്റ് റാങ്കിങ് നിലവില്‍ ശേഷമുള്ള ഏറ്റവും ചെറിയ രണ്ടാമത്തെ പോയിന്റ് വ്യത്യാസം കൂടിയാണിത്. 2016ല്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരേ ഇന്ത്യ ഒരു പോയിന്റിന് ലീഡ് ചെയ്തതാണ് ഇതുവരെയുള്ളയില്‍ ഒന്നാമത്.

അതേസമയം, ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 360 പോയിന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 64 പോയിന്റിന്റെ ലീഡ് ഇപ്പോള്‍ ഇന്ത്യക്കുണ്ട്. ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള ടീം. ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച പരമ്പരകളില്‍ ന്യൂസിലാന്‍ഡിനോടു മാത്രമേ ഇന്ത്യ പരാജയമേറ്റു വാങ്ങിയിട്ടുള്ളൂ. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയായിരുന്നു.

ടെസ്റ്റില്‍ മാത്രമല്ല ഐസിസിയുടെ പുതിയ ടി20 റാങ്കിങിലും ഓസ്‌ട്രേലിയ ഒന്നാംസ്ഥാനത്തെത്തി. ടി20യില്‍ പാകിസ്താന്റെ കുത്തക തകര്‍ത്താണ് ഓസീസ് തലപ്പത്തേക്കുയര്‍ന്നത്. 2011ല്‍ ടി20 റാങ്കിങ് നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് ഓസീസ് ഒന്നാംസ്ഥാനത്തെത്തിയത്. ഓസീസിന് 278 പോയിന്റുണ്ട്. ഇംഗ്ലണ്ട് (268), ഇന്ത്യ (266) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 260 പോയിന്റുള്ള പാകിസ്താന്‍ നാലാമതാണ്.

ഏകദിനത്തില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പുതിയ റാങ്കിങിലും ഒന്നാംസ്ഥാനം നിലനിര്‍ത്തി. 127 പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. 119 പോയിന്റുമായി ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്. ന്യൂസിലാന്‍ഡ് (116), ദക്ഷിണാഫ്രിക്ക (108), ഓസ്‌ട്രേലിയ (107) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Friday, May 1, 2020, 14:19 [IST]
Other articles published on May 1, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+