ലോക ചാംപ്യന്‍ഷിപ്പ്: ഇന്ത്യക്ക് ആദ്യ പോയിന്റ് നഷ്ടം... കിവീസിന് മുന്നേറ്റം, പുതിയ പട്ടിക ഇങ്ങനെ
വെല്ലിങ്ടണ്‍: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആദ്യമായി പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. തുടര്‍ച്ചയായ ഏഴു ജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയെ ന്യൂസിലാന്‍ഡ് തോല്‍വിയിലേക്കു തള്ളിയിട്ടത്. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റിനായിരുന്നു ലോക ഒന്നാം റാങ്കുകാര്‍ കൂടിയായ ഇന്ത്യയുടെ തോല്‍വി.
അതേസമയം, കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനു ശേഷം ലോക ചാംപ്യന്‍ഷിപ്പിലെ ആദ്യ പോയിന്റ് കൂടിയാണ് ഇന്ത്യക്കെതിരേ നേടിയ വമ്പന്‍ ജയത്തോടെ കിവീസ് കൈക്കലാക്കിയത്.

ന്യൂസിലാന്‍ഡിനെതിരായ പത്ത് വിക്കറ്റിന്റെ തോല്‍വി ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനത്തെ ബാധിച്ചിട്ടില്ല.
എട്ടു ടെസ്റ്റുകളില്‍ നിന്നും 360 പോയിന്റാണ് തലപ്പത്തുള്ള ഇന്ത്യയുടെ സമ്പാദ്യം. 10 ടെസ്റ്റുകളില്‍ നിന്നും 296 പോയിന്റുമായി ഓസ്‌ട്രേലിയയാണ് രണ്ടാംസ്ഥാനത്ത്. ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവര്‍ യഥാക്രമം 146ഉം 140ഉം പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.

ഇന്ത്യക്കെതിരായ ആധികാരിക വിജയം ലോക ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനു നേട്ടമായി. ഒരു സ്ഥാനം മെച്ചപ്പെടുത്തി പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറാന്‍ കിവികള്‍ക്കു കഴിഞ്ഞു. ശ്രീലങ്കയെയാണ് അവര്‍ മറികടന്നത്.
ആറു ടെസ്റ്റുകൡ നിന്നും 120 പോയിന്റാണ് ന്യൂസിലാന്‍ഡിന്റെ സമ്പാദ്യം. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരി ഇനിയും നില മെച്ചപ്പെടുത്താനായിരിക്കും ഇനി കിവീസിന്റെ ശ്രമം.

ശ്രീലങ്കയാണ് 80 പോയിന്റുമായി ലോക ചാംപ്യന്‍ഷിപ്പില്‍ അഞ്ചാംസ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്ക 24 പോയിന്റോടെ ആറാമതുണ്ട്. വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നിവര്‍ക്കു ഇതുവരെ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുടീമുകളും ഒരു ടെസ്റ്റ് പരമ്പരയാണ് ഇതിനകം കളിച്ചത്. അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications