Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് പടയ്ക്ക് മുന്നറിയിപ്പ്, ജയിക്കാനുള്ള തന്ത്രം ഇന്ത്യക്കറിയാം!! പറഞ്ഞത് മുന്‍ പാക് നായകന്‍

നോട്ടിങ്ഹാം: ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം റൗണ്ട് മല്‍സരം മഴയെത്തുടര്‍ന്ന് ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ടതോടെ ടീം ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയും ഞായറാഴ്ചത്തെ ക്ലാസിക്കിലേക്ക് ആയിക്കഴിഞ്ഞു. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം ഞായറാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും.

കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പാകിസ്താനെതിരേ ഇറങ്ങുക. മാത്രമല്ല, ലോകകപ്പില്‍ പാക് ടീമിനെതിരേയുള്ള മികച്ച റെക്കോര്‍ഡും ഇന്ത്യയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. അതിനിടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്കിനെക്കുറിച്ച് തന്റെ കോളത്തില്‍ വിശദീകരിക്കുകയാണ് മുന്‍ പേസറും പാക് നായകനുമായിരുന്ന വഖാര്‍ യൂനിസ്.

എ പ്ലസ് പ്രകടനം പുറത്തെടുക്കണം

എ പ്ലസ് പ്രകടനം പുറത്തെടുക്കണം

മികച്ച ഫോമിലുള്ള ഇന്ത്യയെ മറികടക്കണമെങ്കില്‍ എ പ്ലസ് പ്രകടനം തന്നെ പാക് ടീം പുറത്തെടുത്തേ തീരുവെന്ന് വഖാര്‍ അഭിപ്രായപ്പെട്ടു. ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ ഇന്ത്യയെ പാകിസ്താന് തോല്‍പ്പിച്ചേ തീരൂ. ഇരുടീമുകള്‍ക്കും അഭിമാനപ്പോരാട്ടം കൂടിയാണിത്. ലക്ഷക്കണക്കിനു പേര്‍ വീക്ഷിക്കുന്ന പോരാട്ടവുമാണിത്.
പാക് ടീമിന്റെ മുന്‍ റെക്കോര്‍ഡുകള്‍ മറന്നേക്കൂ. അവയെല്ലാം ചരിത്രമാണ്. ഇത് പുതിയൊരു ദിവസം, പുതിയൊരു മല്‍സരമാണെന്നും വഖാര്‍ വിശദമാക്കി.

ചാംപ്യന്‍സ് ട്രോഫി പ്രചോദനമാക്കണം

ചാംപ്യന്‍സ് ട്രോഫി പ്രചോദനമാക്കണം

2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരേ നേടിയ അവിസ്മരണീയ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പാക് ടീം ഞായറാഴ്ചത്തെ കളിയില്‍ ഇറങ്ങേണ്ടത്.
വളരെ പോസിറ്റീവായി തന്നെ മല്‍സരത്തെ കാണാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യക്കെതിരേ തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കാനുള്ള ശേഷി പാക് ടീമിനുണ്ട്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരേയുള്ള മല്‍സരങ്ങളില്‍ ഇതു കണ്ടതാണെന്നും വഖാര്‍ കോളത്തില്‍ കുറിച്ചു.

തുടക്കത്തില്‍ വിക്കറ്റെടുക്കണം

തുടക്കത്തില്‍ വിക്കറ്റെടുക്കണം

തുടക്കത്തില്‍ തന്നെ എതിര്‍ ടീമിന്റെ വിക്കറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടായി തീരുമെന്ന് ഈ ലോകകപ്പിലെ മുന്‍ മല്‍സരങ്ങള്‍ ശ്രദ്ധിച്ചാല്‍ ബോധ്യമാവും. ന്യൂബോള്‍ വളരെ നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ ഓപ്പണര്‍മാര്‍ ആദ്യത്തെ 10 ഓവറില്‍ വളരെ ശ്രദ്ധയോടെ കളിക്കാനാണ് ശ്രമിക്കുന്നത്.
തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ നോക്കിയാല്‍ പിന്നീട് ബാറ്റിങ് കൂടുതല്‍ എളുപ്പമായി തീരും. കളി പുരോഗമിക്കവെ പന്തിന്റെ സ്വിങും കുറയുന്നതിനാല്‍ റണ്‍സെടുക്കുക എളുപ്പവുമാവുമെന്നും വഖാര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കു നന്നായി അറിയാം

ഇന്ത്യക്കു നന്നായി അറിയാം

പാക് ടീമിന്റെ വീക്ക്‌നെസ് എന്തൊക്കെയാണെന്ന് നന്നായി മനസ്സിലാക്കിയാവും ഇന്ത്യ ഞായറാഴ്ചത്തെ മല്‍സരത്തില്‍ ഇറങ്ങുക. പാകിസ്താനും ഓസീസും തമ്മിലുള്ള തൊട്ടുമുമ്പത്തെ മല്‍സരം അവര്‍ ശ്രദ്ധയോടെ വീക്ഷിക്കുകയും അതിന് അനുസരിച്ച് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തിട്ടുമുണ്ടാവും.
ഓസീസിനെതിരേ ഒഴിവാക്കപ്പെട്ട ഷദാബ് ഖാനെ ഇന്ത്യക്കെതിരേ കളിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഷുഐബ് മാലിക്കിനെയോ മറ്റോ ഒഴിവാക്കാം.
കാരണം പാക് ടീമിലെ നിര്‍ണായക താരമാണ് അദ്ദേഹം. നാലു പേസര്‍മാരുള്‍പ്പെടെ അഞ്ചു ബൗളര്‍മാരെ ഇന്ത്യക്കെതിരേ ഇറക്കണമെന്നും വഖാര്‍ ആവശ്യപ്പെട്ടു.

Story first published: Thursday, June 13, 2019, 21:30 [IST]
Other articles published on Jun 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+