Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇന്ത്യ പാകിസ്താനെ വിരട്ടുന്നു!! പറഞ്ഞത് മുന്‍ പാക് നായകന്‍, ഇന്ത്യന്‍ വിജയരഹസ്യം അതു തന്നെ

ഇന്ത്യന്‍ വിജയരഹസ്യം അതു തന്നെ

ലണ്ടന്‍: ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം വിജയമാണ് ചിരവൈരികളായ പാകിസ്താനനെതിരേ ടീം ഇന്ത്യ ആഷോഘിച്ചത്. മഴ വില്ലനായ കളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനായയിരുന്നു വിരാട് കോലിയുടെയും സംഘത്തിന്റെയും വിജയം. ഒരിക്കല്‍ക്കൂടി പാകിസ്താനെ നിഷ്പ്രഭമാക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് അഞ്ചു വിക്കറ്റിന് 336 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ ഇന്ത്യ മല്‍സരം വരുതിയിലാക്കിയിരുന്നു. മഴയെ തുടര്‍ന്ന് പാക് ലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി പുനര്‍ നിശ്ചയിച്ചപ്പോള്‍ ആറിന് 212 റണ്‍സ് നേടി അവര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. പാക് ടീമിനെ ഇന്ത്യന്‍ വിരട്ടിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ പാക് ക്യാപ്റ്റനും കോച്ചുമായിരുന്ന വഖാര്‍ യൂനിസ് ചൂണ്ടിക്കാട്ടി.

ഇരുടീമും തമ്മില്‍ അന്തരം വര്‍ധിക്കുന്നു

ഇരുടീമും തമ്മില്‍ അന്തരം വര്‍ധിക്കുന്നു

ഇന്ത്യ- പാകിസ്താന്‍ ടീമുകള്‍ തമ്മില്‍ മികവിന്റെ കാര്യത്തില്‍ അന്തരം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ തെളിവാണ് ഒരിക്കല്‍ക്കൂടി ലോകകപ്പില്‍ കണ്ടതെന്ന് വഖാര്‍ പറയുന്നു.
1990 കളില്‍ പാകിസ്താന് മികച്ച ടീമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ പാകിസ്താനെ നിരന്തരം വിരട്ടിക്കൊണ്ടിരിക്കുകയാണ്. ഇതു പോലെ വമ്പന്‍ പോരാട്ടങ്ങള്‍ക്കിറങ്ങുമ്പോള്‍ സമ്മര്‍ദ്ദം താങ്ങാനുള്ള ശേഷി പാക് ടീമിന് ഇല്ലെന്നും വഖാര്‍ വിശദമാക്കി. പാക് ടീമിന്റെ സംസ്‌കാരം തന്നെ മാറേണ്ടിയിരിക്കുന്നു. കൂടാതെ ഇന്ത്യന്‍ താരങ്ങളെപ്പോലെ പാക് കളിക്കാരും ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടീം ഗെയിമിന്റെ വിജയം

ടീം ഗെയിമിന്റെ വിജയം

പ്രതിഭയെ മാത്രം ആശ്രയിച്ച് ജയിക്കുകയെന്നതാണ് പാകിസ്താന്റെ ശൈലി. ഇതു മാറ്റേണ്ടിയിരിക്കുന്നു. ഇന്ത്യയെ കണ്ടു പഠിക്കണം. ടീം ഗെയിമിലൂടെയാണ് അവര്‍ വിജയങ്ങള്‍ കൊയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ വിജയരഹസ്യവും അതു തന്നെയാണണെന്ന് വഖാര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെതിരായ കളിയില്‍ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. രണ്ടു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷന്‍ പരിഗണിക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു പാക് ടീം ചെയ്യേണ്ടിയിരുന്നതെന്ന് വഖാര്‍ അഭിപ്രായപ്പെട്ടു.

ആമിര്‍ മാത്രം

ആമിര്‍ മാത്രം

പാക് ബൗളര്‍മാരില്‍ പേസര്‍ മുഹമ്മദ് ആമിര്‍ മാത്രമാണ് നന്നായി പന്തെറിഞ്ഞതെന്നു വഖാര്‍ സൂചിപ്പിച്ചു. മികച്ച ലൈനിനും ലെങ്തിലും പന്തെറിഞ്ഞ ആമിറിനു മാത്രമേ ഇന്ത്യന്‍ ബാറ്റിങ് നിരയെ കുറച്ചെങ്കിലും സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
നിരവധി ക്ലാസ് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കുണ്ട്. അവര്‍ മോശം പന്തിനായി കാത്തിരുന്നാണ് ഷോട്ട് കളിക്കാറുള്ളത്. എന്നാല്‍ പാകിസ്താനെതിരേ അതു വേണ്ടിവന്നില്ല. തുടര്‍ച്ചയായി മോശം പന്തുകള്‍ എറിഞ്ഞ് പാക് ബൗളര്‍മാര്‍ അവരെ സഹായിക്കുകയായിരുന്നെന്നും വഖാര്‍ തുറന്നടിച്ചു.

Story first published: Tuesday, June 18, 2019, 9:36 [IST]
Other articles published on Jun 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+