Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ലോകകപ്പ് നേടിക്കഴിഞ്ഞു!! അത് തന്നെ തെളിവ്... ടീം ഇന്ത്യക്ക് ആമിറിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

kohli amir

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ആരാധകരെ നിരാശരാക്കിയാണ് ടീം ഇന്ത്യ ഐസിസി ലോകകപ്പിന്റെ ഫൈനല്‍ കാണാതെ പുറത്തായത്. ഉജ്ജ്വല പ്രകടനത്തിലൂടെ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയിലുണ്ടായിരുന്ന ഇന്ത്യക്കു സെമിയില്‍ തന്നെ ചുവട് പിഴയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന് തോറ്റാണ് ഇന്ത്യയുടെ കിരീട മോഹങ്ങള്‍ അസ്തമിച്ചത്.

പ്രാഥമിക റൗണ്ടിലെ ഗംഭീര പ്രകടനം സെമിയില്‍ പുറത്തെടുക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. കിരീടമില്ലാതെ നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ചു കൊണ്ട് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ കുറിപ്പ് വൈറലാവുകയാണ്. ട്വിറ്റര്‍ പേജിലൂടെയാണ് കോലിയെയും സംഘത്തെയും ആമിര്‍ പ്രശംസിച്ചത്.

നമ്മുടെ ദിവസമല്ല

നമ്മുടെ ദിവസമല്ല

നമ്മുടെ ദിവസമായിരുന്നില്ല. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമി ഫൈനലിലെത്തിയപ്പോള്‍ തന്നെ എന്നെ സംബന്ധിച്ച് ഇന്ത്യ ലോക ചാംപ്യന്‍മാരായിക്കഴിഞ്ഞു. ടൂര്‍ണമെന്റിലുടനീളം നിങ്ങള്‍ നന്നായി കൡച്ചു.
തലേ ദിവസം മഴ പെയ്തില്ലായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നുവെന്നാണ് തോന്നുന്നത്. എങ്കിലും നന്നായി കളിച്ചു, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. സ്‌നേഹത്തോടെ എ എന്നായിരുന്നു ആമിറിന്റെ ട്വീറ്റ്.

വേറെയും ബോളിവുഡ് താരങ്ങള്‍

ആമിര്‍ മാത്രമല്ല ബോളിവുഡിലെ വേറെയും പല താരങ്ങളും ടീം ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി. ടീം ഇന്ത്യ ഗംഭീരമായാണ് കളിച്ചത്. ഇത് നമ്മുടെ ദിവസമായിരുന്നില്ല. നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സില്‍ എത്ര നിരാശയുണ്ടാവുമെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. ടൂര്‍ണമെന്റില്‍ ഇത്രയും നല്ല പ്രകടനം നടത്തിയതിനു നന്ദി. ഞങ്ങള്‍ക്ക് ഏറെ ആഹ്ലാദിക്കാന്‍ നിങ്ങള്‍ വക നല്‍കിയെന്നും ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍ ട്വീറ്റ് ചെയ്തു.
ഞങ്ങള്‍ക്ക് എല്ലാം നല്‍കിയ ടീം ഇന്ത്യക്കു നന്ദിയെന്നും ബഹുമാനിക്കുന്നുവെന്നുമായിരുന്നു ബോളിവുഡ് യുവ നടന്‍ വരുണ്‍ ധവാന്റെ ട്വീറ്റ്.

തലയെടുപ്പോടെ സെമിയില്‍

തലയെടുപ്പോടെ സെമിയില്‍

പ്രാഥമിക റൗണ്ടിലെ ഒമ്പത് മല്‍സരങ്ങളില്‍ ഏഴിവും ജയിച്ച് 15 പോയിന്റുമായി ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിലേക്കു കുതിച്ചത്. ഇംഗ്ലണ്ടിനെതിരായ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ ഇന്ത്യ പരാജയപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ലോകകപ്പ് സെമിയില്‍ മാത്രമല്ല ടൂര്‍ണമെന്റിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ പരാജയമേറ്റുവാങ്ങിയിരുന്നു.

Story first published: Thursday, July 11, 2019, 14:09 [IST]
Other articles published on Jul 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+