Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസ് പര്യടനം: ടീം ഇന്ത്യയില്‍ ആരൊക്കെ? അഗര്‍വാള്‍, പാണ്ഡെ, അയ്യര്‍... യുവനിര പ്രതീക്ഷയില്‍

വിന്‍ഡീസ് പര്യടനം ടീം ഇന്ത്യയില്‍ ആരൊക്കെ?

ദില്ലി: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ലോകകപ്പിന്റെ സെമി ഫൈനലില്‍ പുറത്തായതിന്റെ ക്ഷീണം വിന്‍ഡീസ് പര്യടനത്തില്‍ തീര്‍ക്കുകയാവും ടീം ഇന്ത്യയുടെ ലക്ഷ്യം. ലോകകപ്പില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാവും കരീബിയന്‍ മണ്ണിലേക്കുള്ള സംഘത്തെ എംഎസ്‌കെ പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുക. ക്യാപ്റ്റന്‍ വിരാട് കോലി, വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി, പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയേക്കും. എന്നാല്‍ വിന്‍ഡീസ് പര്യടനത്തില്‍ താന്‍ കളിക്കുമെന്നാണ് കോലി അറിയിച്ചിരിക്കുന്നത്. ലോകകപ്പില്‍ ഫ്‌ളോപ്പായ ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവരെ വിന്‍ഡീസിലേക്കു പരിഗണിക്കാനിടയില്ല.

india

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ധോണിയെ വിന്‍ഡീസിലേക്ക് പരിഗണിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോലി പരമ്പരയില്‍ കളിക്കുന്നില്ലെങ്കില്‍ ഏകദിനം, ടി20 എന്നിവയില്‍ രോഹിത് ശര്‍മയായിരിക്കും ടീമിനെ നയിക്കുക. ടെസ്റ്റ് ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെയും നിയോഗിച്ചേക്കും.

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ യുവനിരയെ വാര്‍ത്തെടുക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ഇനിയുള്ള മാസങ്ങള്‍. നാലാം നമ്പര്‍ പൊസിഷനില്‍ ആരെന്ന ചോദ്യത്തിന് ലോകകപ്പിലും ഉത്തരം ലഭിക്കാത്തതിനാല്‍ വിന്‍ഡീസിലും ഇന്ത്യ പരീക്ഷണം തുടരും. കൂടുതല്‍ യുവതാരങ്ങള്‍ക്കു വിന്‍ഡീസിനെതിരായ പരമ്പരകളില്‍ ഇന്ത്യ അവസരം നല്‍കിയേക്കും. മനീഷ് പാണ്ഡെ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. പരിക്കു മൂലം വിശ്രമിക്കുന്നതിനാല്‍ പൃഥ്വി ഷായെ പരിഗണിച്ചേക്കില്ല.

Story first published: Thursday, July 18, 2019, 14:17 [IST]
Other articles published on Jul 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+