ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം... സഞ്ജു തുടരുമോ? ടീം പ്രഖ്യാപനം ഞായറാഴ്ച
ദില്ലി: ഈ മാസമാരംഭിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞായറാഴ്ച പ്രഖ്യാപിക്കും. ഓസ്‌ട്രേലിയക്കെതിരേ ചൊവ്വാഴ്ച ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു പിന്നാലെയാണ് ഇന്ത്യ ന്യൂസിലാന്‍ഡിലേക്കു പറക്കുക. കിവീസിനെതിരേ അഞ്ചു ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളിലുമാണ് ഇന്ത്യ കളിക്കുക. ഇന്ത്യയും ഓസീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മല്‍സരം 19ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. ഈ മല്‍സരം കഴിഞ്ഞ് തൊട്ടടുത്ത ദിവസമായിരിക്കും വിരാട് കോലിക്കു കീഴില്‍ ടീം ന്യൂസിലാന്‍ഡിലേക്കു തിരിക്കുക. ബെംഗളൂരുവില്‍ നിന്നു തന്നെയായിരിക്കും ടീം ന്യൂസിലാന്‍ഡിലേക്കു തിരിക്കുകയെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യ തിരികെ വിളിക്കുമെന്ന്് ഉറപ്പായിക്കഴിഞ്ഞു. നേരത്തേ ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ അവരുടെ നാട്ടില്‍ പരമ്പര കളിക്കുന്ന ഇന്ത്യയുടെ എ ടീമില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം, മലയാളി താരം സഞ്ജു സാംസണിനെ ന്യൂസിലാന്‍ഡിനെതിരേയുള്ള ടി20 പരമ്പരയില്‍ ഇന്ത്യ നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു ടി20 പരമ്പരകളിലും താരം ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ പൂനെയില്‍ നടന്ന അവസാന കളിയില്‍ മാത്രമാണ് സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്. ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ താരം തൊട്ടടുത്ത പന്തില്‍ പുറത്താവുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications