Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്.. ഇനി ലങ്കയ്‌ക്കൊപ്പം, ഒന്ന് കൂടി തോറ്റാല്‍ ഏറ്റവും മോശക്കാര്‍!

ബെര്‍മിങ്ഹാം: ലോകകപ്പില്‍ ഞായറാഴ്ച നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോട് 31 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അപരാജിത കുതിപ്പും അവസാനിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ചു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്.

ഇംഗ്ലണ്ടിനോടേറ്റ പരാജയം ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് അത്ര വലിയ തിരിച്ചടിയായിട്ടില്ലെങ്കിലും വലിയൊരു നാണക്കേടാണ് അത് ഇന്ത്യക്കു സമ്മാനിച്ചിരിക്കുന്നത്. തോല്‍വിയുടെ കാര്യത്തിലാണ് വിരാട് കോലിയും സംഘവും ആവശ്യമില്ലാത്ത ഒരു റെക്കോര്‍ഡിനൊപ്പമെത്തിയത്.

കൂടുതല്‍ പരാജയങ്ങള്‍

കൂടുതല്‍ പരാജയങ്ങള്‍

ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം പരാജയങ്ങളേറ്റുവാങ്ങിയ ടീമെന്ന ശ്രീലങ്കയുടെ പേരിലുള്ള നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം ഇന്ത്യയുമെത്തിയിരിക്കുകയാണ്. ഏകദിന ചരിത്രത്തില്‍ ഇന്ത്യക്കേറ്റ 418ാമത്തെ തോല്‍വിയായിരുന്നു ഇത്. നേരത്തേ ലങ്കയ്ക്കു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡിനൊപ്പമാണ് ടീം ഇന്ത്യയുമെത്തിയിരിക്കുന്നത്. ലോകകപ്പില്‍ ഇനിയൊരു മല്‍സരം കൂടി തോറ്റാല്‍ ലങ്കയെ മറികടന്ന് ഇന്ത്യ പുതിയ അവകാശികളാവും.
ഏകദിനത്തില്‍ 972 മല്‍സരങ്ങളാണ് ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ളത്. ഇതില്‍ 515 എണ്ണത്തില്‍ ജയം നേടാന്‍ കഴിഞ്ഞു. 54.66 ആണ് ഇന്ത്യയുടെ വിജയശരാശരി.

സെമിക്കായി ഇന്ത്യക്ക് കാത്തിരിക്കണം

സെമിക്കായി ഇന്ത്യക്ക് കാത്തിരിക്കണം

ഇംഗ്ലണ്ടിനെതിരേ നേരിട്ട പരാജയത്തോടെ ഇന്ത്യയുടെ സെമി ഫൈനല്‍ യോഗ്യതയാണ് നീണ്ടുപോയത്. ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ അടുത്ത രണ്ടു മല്‍സരങ്ങള്‍ക്കു കാത്തുനില്‍ക്കാതെ തന്നെ ഓസ്‌ട്രേലിയക്കൊപ്പം ഇന്ത്യക്കും സെമിയിലെത്താമായിരുന്നു.
ഇനി രണ്ടു മല്‍സരങ്ങളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ജൂലൈ രണ്ടിന് ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത കളി. നാലു ദിവസത്തിനു ശേഷം മറ്റൊരു ഏഷ്യന്‍ ടീമായ ശ്രീലങ്കയെ ഇന്ത്യ അവസാന മല്‍സരത്തില്‍ നേരിടും.

ഇംഗ്ലണ്ടിന് മികച്ച ജയം

ഇംഗ്ലണ്ടിന് മികച്ച ജയം

ഇന്ത്യക്കെതിരേ മികച്ച വിജയമാണ് കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ജോണി ബെയര്‍സ്‌റ്റോയുടെ (111) സെഞ്ച്വറിയും ബെന്‍ സ്‌റ്റേക്‌സ് (79), ജാസണ്‍ റോയ് (66) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളും ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 337 റണ്‍സില്‍ എത്തിച്ചിരുന്നു.
മറുപടിയില്‍ രോഹിത് ശര്‍മയുടെ (102) സെഞ്ച്വറിയും നായകന്‍ കോലിയുടെ (66) ഫിഫ്റ്റിയും ഇന്ത്യക്കു പ്രതീക്ഷ നല്‍കിയെങ്കിലും അഞ്ച് വിക്കറ്റിന് 306 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Story first published: Monday, July 1, 2019, 15:57 [IST]
Other articles published on Jul 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+