
ദില്ലി: തുടര്‍ച്ചയായ രണ്ടാമത്തെ കിരീടനേട്ടം സ്വപ്‌നം കണ്ട് ടീം ഇന്ത്യ ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി യുഎയിലേക്കു തിരിച്ചു. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്കു വിശ്രമം നല്‍കിയതിനാല്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ഏറ്റവുമധികം തവണ ഏഷ്യാ കപ്പ് സ്വന്തമാക്കി റെക്കോര്‍ഡിട്ട ടീം കൂടിയാണ് ഇന്ത്യ. ആറു തവണയാണ് ഇന്ത്യ ഏഷ്യന്‍ കിരീടത്തില്‍ മുത്തമിട്ടത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്നതിനിടെ വിമാനത്തില്‍ വച്ച് ഇന്ത്യന്‍ ടീം പകര്‍ത്തിയ സെല്‍ഫി വൈറലായിക്കഴിഞ്ഞു. ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ മുന്‍ നായകന്‍ എംഎസ് ധോണി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. യാദവും ചഹലുമാണ് ട്വിറ്ററിലൂടെ ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ധോണിക്കൊപ്പമുള്ള മറ്റൊരു ചിത്രവും യാദവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തവണ ഇന്ത്യയെ ഏഷ്യാ കപ്പ് കിരീടത്തിലേക്കു നയിച്ച ധോണിയുടെ കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്തവണത്തേത്. മികച്ച പ്രകടനത്തോടെ തന്നെ ഏഷ്യാ കപ്പിനോടു വിട പറയാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ഇംഗ്ലിനെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് ധോണി അവസാനമായി കളിച്ചത്. ഇന്ത്യ 1-2നു പരമ്പര കൈവിട്ടപ്പോള്‍ ധോണിയുടെ മോശം പ്രകടനവും വിമര്‍ശിക്കപ്പെട്ടിരുന്നു. ഏഷ്യാ കപ്പില്‍ ഇതിനെല്ലാം പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം.