സാഹയെ കണ്ടു പഠിക്കൂ... അതു മാത്രം പിന്തുടര്‍ന്നാല്‍ പന്ത് സ്റ്റാറാവും, ഉപദേശിച്ച് പ്രസാദ്
ദില്ലി: മോശം കാരണം വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പിന്തുണച്ചു മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ടീമിനു പുറത്തു ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടെങ്കിലും സെലക്ഷന്‍ കമ്മിറ്റിയു നായകന്‍ വിരാട് കോലിയുമെല്ലാം പന്തിനൊപ്പം തന്നെ ഉറച്ചു നില്‍ക്കുകയാണ്. ഇതേ തുടര്‍ന്നാണ് ബാറ്റിങിലും വിക്കറ്റ് കീപ്പിങിലുമെല്ലാം നിരാശപ്പെടുത്തിയിട്ടും പന്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
2020ല്‍ ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരകളിലും പന്തിനെ മുഖ്യ വിക്കറ്റ് കീപ്പറായി ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പന്തിനെ ഉപദേശിച്ചിരിക്കുകയാണ് പ്രസാദ്.

സാഹയെപ്പോലെ കൂളായി കളിക്കൂ
സമ്മര്‍ദ്ദത്തിനു കീഴടങ്ങാതെ സീനിയര്‍ വിക്കറ്റ് കീപ്പറായ വൃധിമാന്‍ സാഹയെപ്പോലെ കൂളായി കളിക്കാന്‍ പന്തിനോടു പ്രസാദ് ആവശ്യപ്പെട്ടു. വിക്കറ്റ് കീപ്പിങില്‍ തിളങ്ങിയില്ലെങ്കില്‍ അതു ബാറ്റിങിനെയും ബാധിക്കും. റണ്‍സ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു വിക്കറ്റ് കീപ്പിങിലും തിരിച്ചടിയാവും.
സമ്മര്‍ദ്ദത്തോടെ കളിക്കുമ്പോള്‍ എല്ലാം കടുപ്പമായി മാറും. അപ്പോഴാണ് വിക്കറ്റ് കീപ്പ് ചെയ്യുമ്പോള്‍ പന്ത് വഴുതിപ്പോവുന്നത്.
ഇതിനെ മറികടക്കാന്‍ ഒന്നേ ചെയ്യാനുള്ളൂ. ശാന്തനായി, കൂളായി കളിക്കുക. വളരെ ശാന്തമായ മനസ്സോടെ പന്ത് ക്യാച്ച് ചെയ്യുന്നതും സമ്മര്‍ദ്ദത്തോടെ ക്യാച്ച് ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.

പഠിച്ചു കൊണ്ടിരിക്കുന്നു
പന്ത് വളരെ ചെറുപ്പമാണ്. ഇപ്പോഴും അദ്ദേഹം പഠിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്. ഇനിയുമേറെ സമയം പന്തിനു മുന്നിലുണ്ട്. ചെറുപ്രായത്തിലാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ മല്‍സരങ്ങള്‍ കളിച്ചതിന്റെ അനുഭവസമ്പത്തും പന്തിനു ഇല്ല. ഇതും ഇപ്പോള്‍ താരം നേരിടുന്ന തിരിച്ചടികള്‍ക്കു കാരണമായിരിക്കാം.
വളരെ ശക്തമായിത്തന്നെ പന്ത് തിരിച്ചുവരുമെന്നു ഉറപ്പുണ്ട്. ഇത്തരമൊരു മോശം സമയത്തിലൂടെ പന്തിനു കടന്നുപോവേണ്ടി വന്നത് വളരെ ചെറിയ പ്രായത്തിലാണെന്നതു നല്ലതാണെന്നും പ്രസാദ് വിശദമാക്കി.

സ്‌പെഷ്യലിസ്റ്റ് കോച്ചിനെ നിയോഗിക്കും
വിക്കറ്റ് കീപ്പിങില്‍ പന്തിനു തുടര്‍ച്ചയായി നേരിട്ടു കൊണ്ടിരിക്കുന്ന പിഴവുകള്‍ പരിഹരിക്കാന്‍ ഒരു സ്‌പെഷ്യലിസ്റ്റ് കോച്ചിനെ നിയോഗിക്കുമെന്നു പ്രസാദ് നേരത്തേ അറിയിച്ചിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച കഴിഞ്ഞ ടി20, ഏകദിന പരമ്പരകളിലും പന്ത് വിക്കറ്റ് കീപ്പിങില്‍ ചില പിഴവുകള്‍ വരുത്തിയിരുന്നു. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ മാത്രം നാലു ക്യാച്ചുകളാണ് പന്ത് പാഴാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications