പന്തിനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല... കേമനാക്കാന്‍ സ്‌പെഷ്യലിസ്റ്റ് വരുമെന്ന് പ്രസാദ്
ദില്ലി: ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറായി കണ്ടു വച്ചിരിക്കുന്ന യുവ താരം റിഷഭ് പന്തിന് ടീം മാനേജ്‌മെന്റ് വലിയ പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. മോശം പ്രകടനങ്ങളെ തുടര്‍ന്നു പന്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും താരത്തിനു ക്യാപ്റ്റന്‍ വിരാട് കോലിയും ടീം മാനേജ്‌മെന്റുമെല്ലാം പിന്തുണച്ചു കൊണ്ടിരുന്നു. പല മുന്‍ താരങ്ങളും പന്തിനു പകരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതെല്ലാം ടീം മാനേജ്‌മെന്റ് തള്ളിക്കളയുകയായിരുന്നു.
ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ 2020ല്‍ നടക്കാനിരിക്കുന്ന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ പന്ത് തന്നെയായിരുന്നു പ്രധാന വിക്കറ്റ് കീപ്പര്‍. എന്നാല്‍ വിക്കറ്റ് കീപ്പിങില്‍ താരത്തെ സഹായിക്കാന്‍ ഒരു സ്‌പെഷ്യലിസ്റ്റിനെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയിരുക്കുകയാണ് പ്രസാദ്.

മെച്ചപ്പെടുത്തിയേ തീരൂ
പന്ത് വിക്കറ്റ് കീപ്പിങ് ഇനിയുമേറെ മെച്ചപ്പെടുത്തിയേ തീരൂവെന്നു പ്രസാദ് നിര്‍ദേശിച്ചു. ഒരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പിങ് കോച്ചിനെ പന്തിനെ സഹായിക്കുന്നതിനു വേണ്ടി ചുമതലപ്പെടുത്തുമെന്നും ടീം പ്രഖ്യാപിച്ച ശേഷം പ്രസാദ് വിശദമാക്കി.
വിന്‍ഡീസിനെതിരേ സമാപിച്ച ഏകദിന പരമ്പരയിലും 22 കാരനായ പന്ത് വിക്കറ്റ് കീപ്പിങില്‍ ചില പിഴവുകള്‍ വരുത്തിയതിന്റെ പേരില്‍ ഏറെ പഴി കേട്ടിരുന്നു.

ലാറയുടെ പിന്തുണ
വിക്കറ്റ് കീപ്പിങില്‍ മാത്രമല്ല ബാറ്റിങിലെ സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരിലും പന്തിന് പല കോണുകളില്‍ നിന്നും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എങ്കിലും ചില മുന്‍ താരങ്ങള്‍ പന്തിനെ പിന്തുണച്ചു രംഗത്തു വന്നിരുന്നു. ഇക്കൂട്ടത്തിലൊരാളായിരുന്നു വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ.
21 വയസ്സ് മാത്രമലുള്ള പന്തിനു മേല്‍ അനാവശ്യ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. തനിക്കു 21 വയസ്സുണ്ടായിരുന്നപ്പോള്‍ ഇത്തരത്തിലുള്ള സമ്മര്‍ദ്ദമൊന്നും നേരിടേണ്ടി വന്നിരുന്നില്ല. ഇത്തരത്തില്‍ അനാവശ്യമായി ഒരു താരത്തെ സമ്മര്‍ദ്ദത്തിലാക്കുന്നത് അയാള്‍ക്കു വലിയ ബുദ്ദിമുട്ടായി മാറും. സ്വന്തം കഴിവ് പുറത്തെടുക്കാനുള്ള അവസരം പന്തിനു നല്‍കുകയാണ് വേണ്ടതെന്നും ലാറ ചൂണ്ടിക്കാട്ടിയിരുന്നു.

കോലിക്കും അതൃപ്തി
കളിക്കളത്തില്‍ പിഴവ് വരുത്തുമ്പോഴെല്ലാം കാണികള്‍ മുന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പേര് വിളിച്ചു പറഞ്ഞതില്‍ ഇന്ത്യന്‍ നായകന്‍ കോലി പല തവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പന്തിനെ അപമാനിക്കുന്നതിനു തുല്യമാണ് കാണികളുടെ ഈ പെരുമാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും പന്തിനെക്കുറിച്ചു തികഞ്ഞ മതിപ്പാണുള്ളത്. മികച്ച താരമാണ് പന്തെന്നും സാവധാനം പക്വതയാര്‍ന്ന കളിക്കാരനായി അദ്ദേഹം മാറുമെന്നും ദാദ അഭിപ്രായപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications