For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടേ രണ്ടു ദിവസം, ഇന്ത്യയെ കടത്തിവെട്ടാന്‍ ഏഷ്യയില്‍ ആരുമില്ല!! കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ്

അഫ്ഗാനിസ്താനെതിരായ ടെസ്റ്റില്‍ രണ്ടു ദിവസം കൊണ്ടാണ് ഇന്ത്യ ജയിച്ചുകയറിയത്

ബെംഗളൂരു: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അമ്പരപ്പിക്കുന്ന പ്രകടനങ്ങളുമായി കുതിച്ച അഫ്ഗാനിസ്താന്‍ ഇത്ര വലിയൊരു ദുരന്തരം ടെസ്റ്റ് അരങ്ങേറ്റത്തില്‍ സ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ല. ലോക ഒന്നാംനമ്പര്‍ ടീമെന്ന പദവിയിയില്‍ തങ്ങള്‍ നില്‍ക്കുന്നത് വെറുതയല്ലെന്ന് അഫ്ഗാന് ഇന്ത്യ കാണിച്ചു കൊടുത്തു. വെറും രണ്ടു ദിവസം കൊണ്ടാണ് അഫ്ഗാനെ ചുരുട്ടിക്കെട്ടി പരമ്പരയിലെ ഏക ടെസ്റ്റ് ഇന്ത്യ പോക്കറ്റിലാക്കിയത്. ഇന്നിങ്‌സിന്റെയും 262 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.

ഇന്ത്യന്‍ ബൗങിള് ആക്രമണമത്തിനു മുന്നില്‍ അഫ്ഗാന് പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല. ഒരൊറ്റ ദിവസം കൊണ്ടാണ് അഫ്ഗാന്‍ രണ്ടു തവണ ഓള്‍ഔട്ടായത്. രണ്ടിന്നിങ്‌സിലും 150 റണ്‍സി തികയ്ക്കാനും അവര്‍ക്കായില്ല. ഈ ടെസ്റ്റ് മല്‍സരത്തിലെ പ്രധാന നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഏഷ്യയിലെ ആദ്യത്തെ ടീം

ഏഷ്യയിലെ ആദ്യത്തെ ടീം

ഏഷ്യയിലെ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് ഈ മല്‍സരത്തിനു ശേഷം ഇന്ത്യ തങ്ങളുടെ പേരിലാക്കിയത്. വെറും രണ്ടു ദിവസം കൊണ്ട് ടെസ്റ്റ് മല്‍സരം ജയിക്കുന്ന ഏഷ്യയിലെ ആദ്യ ടീമെന്ന അപൂര്‍വ്വനേട്ടത്തിന് ഇന്ത്യ അവകാശികളായി.
സിംബാബ്‌വെ, ഇന്ത്യ എന്നിവര്‍ക്കു ശേഷം ടെസ്റ്റില്‍ ഒരു ദിവസം തന്നെ രണ്ടു തവണ ഔള്‍ഔട്ടായ ടീം കൂടിയാണ് അഫ്ഗാന്‍.

റാഷിദിന് നാണക്കേട്

റാഷിദിന് നാണക്കേട്

ഐസിസിയുടെ ട്വന്റി20 റാങ്കിങിലെ നമ്പര്‍ വണ്‍ താരവും അഫ്ഗാന്റെ സ്പിന്‍ സെന്‍സേഷനുമായ റാഷിദ് ഖാന്‍ മറക്കാനാഗ്രഹിക്കുന്ന ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരിക്കും ഇത്. ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ 150നു മുകളില്‍ റണ്‍സ് വഴങ്ങുന്ന ലോകത്തിലെ ആദ്യ ബൗളറെന്ന നാണക്കേടാണ് റാഷിദിന്റെ പേരിലായത്.

അരങ്ങേറ്റത്തില്‍ ഫോളോഓണ്‍

അരങ്ങേറ്റത്തില്‍ ഫോളോഓണ്‍

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഫോളോഓണ്‍ നേരിടേണ്ടിവന്ന ലോകത്തിലെ നാലാമത്തെ ടീം കൂടിയാണ് അഫ്ഗാനിസ്താന്‍. നേരത്തേ കരുത്തരായ വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നീ ടീമുകളെക്കൂടാതെ ഈ വര്‍ഷം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച അയര്‍ലന്‍ഡിനും കന്നി ടെസ്റ്റില്‍ ഫോളോ ഓണ്‍ നേരിട്ടിട്ടുണ്ട്.

വിക്കറ്റ് മഴ

വിക്കറ്റ് മഴ

24 വിക്കറ്റുകളാണ് ഇന്ത്യ-അഫ്ഗാന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം കടപുഴകിയത്. അഫ്ഗാന്റെ 20 വിക്കറ്റുകളാണ് ഒരൊറ്റ ദിവസം വീണതെങ്കില്‍ ഇന്ത്യക്കു നാലു വിക്കറ്റുകളും നഷ്ടമായി. ഇന്ത്യയില്‍ ആദ്യമായാണ് ടെസ്റ്റില്‍ ഒരൊറ്റ ദിവസം ഇത്രയുമധികം വിക്കറ്റുകള്‍ വീഴുന്നത്.
2004ല്‍ മുംബൈയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റില്‍ ഒരു ദിവസം 20 വിക്കറ്റുകള്‍ വീണിരുന്നു. ഇതാണ് ഇത്തവണ തിരുത്തിക്കുറിക്കപ്പെട്ടത്.
കൂടാതെ ടെസ്റ്റില്‍ ഒരു ദിവസം 23ല്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴുന്നത് ലോക ക്രിക്കറ്റില്‍ തന്നെ മൂന്നാം തവണ മാത്രമാണ്. 1898ല്‍ 27ഉം 1902ല്‍ 25ഉം വിക്കറ്റുകള്‍ വിക്കറ്റുകള്‍ വീണതാണ് നേരത്തേയുള്ള റെക്കോര്‍ഡ്.

ഏറ്റവും കുറച്ച് ഓവര്‍

ഏറ്റവും കുറച്ച് ഓവര്‍

ഇന്ത്യക്കെതിരേ അഫ്ഗാന്റെ ഒന്നാമിന്നിങ്‌സിന് 27.5 ഓവറിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇത്രയു ം കുറഞ്ഞ ഓവറില്‍ പുറത്തായ ആദ്യ ടീമാണ് അഫ്ഗാന്‍.
1930ല്‍ കന്നി ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരേ ഒന്നാമിന്നിങ്‌സില്‍ 47.1 ഓവറില്‍ പുറത്തായത് ആയിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

 ശാസ്ത്രിക്കു പിന്നില്‍ ഉമേഷ്

ശാസ്ത്രിക്കു പിന്നില്‍ ഉമേഷ്

ഈ ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് 100 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 34 ടെസ്റ്റുകളില്‍ നിന്നാണ് വിക്കറ്റ് വേട്ടയില്‍ അദ്ദേഹം സെഞ്ച്വറി തികച്ചത്.
ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച് 100 വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഉമേഷ്. 44 ടെസ്റ്റുകളില്‍ നിന്നും 100 വിക്കറ്റെടുത്ത ഇന്ത്യയുടെ നിലവിലെ കോച്ച് കൂടിയായ രവി ശാസ്ത്രിയാണ് പട്ടികയില്‍ തലപ്പത്ത്.

ഇന്ത്യയുടെ ഏറ്റവും വലിയ ജയം

ഇന്ത്യയുടെ ഏറ്റവും വലിയ ജയം

ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം ഇന്നിങ്‌സ് കൂടിയാണ് അഫ്ഗാനെതിരേ കുറിച്ചത്. 2007ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്നിങ്‌സിനും 239 റണ്‍സിനും ജയിച്ചതായിരുന്നു നേരത്തേ ഇന്ത്യയുടെ ഏറ്റവും മികച്ച ഇന്നിങ്‌സ് വിജയം. ഇത്തവണ അഫ്ഗാനെതിരേ ടീം ഇന്ത്യ ഈ റെരക്കോര്‍ഡ് പഴങ്കഥയാക്കുകയായിരുന്നു.

Story first published: Saturday, June 16, 2018, 12:30 [IST]
Other articles published on Jun 16, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+