ഇന്ത്യ vs ബംഗ്ലാദേശ്: കൊല്‍ക്കത്ത കീഴടക്കാന്‍ കോലിപ്പടയെത്തി, ചരിത്ര ടെസ്റ്റിന് ഈഡനൊരുങ്ങി
കൊല്‍ക്കത്ത: ചരിത്രത്തിലാദ്യമായി ഡേ-നൈറ്റ് ടെസ്റ്റില്‍ കളിക്കാനൊരുങ്ങി ടീം ഇന്ത്യ കൊല്‍ക്കത്തയിലെത്തി. വെള്ളിയാഴ്ച മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഐതിഹാസിക ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് ലീഡ് ചെയ്യുന്ന വിരാട് കോലിയും സംഘവും കൊല്‍ക്കത്തയിലും ജയിച്ച് തൂത്തുവാരാമെന്ന ശുഭപ്രതീക്ഷയിലാണ്.
ഇന്ത്യയുടെ മാത്രമല്ല ബംഗ്ലാദേശിന്റെയും കന്നി ഡേ-നൈറ്റ് ടെസ്റ്റ് കൂടിയാണ് കൊല്‍ക്കത്തയിലേത്. പിങ്ക് ബോളുമായി എത്രയും വേഗത്തില്‍ പൊരുത്തപ്പെടുകയെന്നതാണ് ഇന്ത്യയും ബംഗ്ലാദേശും നേരിടുന്ന പ്രധാന വെല്ലുവിളി.
ആദ്യമെത്തിയത് കോലിയും രഹാനെയും
ഇന്ത്യന്‍ നായകന്‍ കോലിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ആദ്യം കൊല്‍ക്കത്തയിലെത്തിയത്. രാവിലെ 9.40 ഓടെ ഇരുവരും ഇവിടെ വിമാനമിറങ്ങുകയായിരുന്നു. തൊട്ടു പിന്നാലെ ടീമിലെ മറ്റു കളിക്കാരും ഇവിടെയെത്തി.
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് താരങ്ങള്‍ ഇറങ്ങിയത്. ഇവിടെ ഗംഭീര സ്വീകരണവും കളിക്കാര്‍ക്കു ഒരുക്കിയിരുന്നു.

പിങ്ക് കുപ്പായത്തില്‍ ആരാധകര്‍
ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാന്‍ പിങ്ക് കുപ്പായമണിഞ്ഞാണ് ആരാധകര്‍ വിമാനത്താവളത്തിലെത്തിയത്.
ഇന്ത്യന്‍ താരങ്ങളും മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാരും ടീം ഹോട്ടലിലെത്തുന്ന വീഡിയോ ബിസിസിഐ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടിട്ടുണ്ട്. അതേസമയം, ഇരുടീമുകളുടെയും കോച്ചുമാരെ വിമാനത്താവളത്തില്‍ നിന്നും നേരിട്ട ഈഡനിലെ പിച്ച് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിശീലനം നടത്തി
ഡേ-നൈറ്റ് ടെസ്റ്റിനു മാത്രം ഉപയോഗിക്കുന്ന പിങ്ക ബോളുമായി ഇന്ത്യന്‍ ടീം ഇതിനകം പരിശീലനം നടത്തിക്കഴിഞ്ഞു. ഇന്ത്യ ഇന്നിങ്‌സ് വിജയം കൊയ്ത ഇന്‍ഡോറിലെ ആദ്യ ടെസ്റ്റിനു മുമ്പും ടീമിലെ ചില താരങ്ങള്‍ ദേശീ ക്രിക്കറ്റ് അക്കാദമിയില്‍ പിങ്ക് ബോള്‍ കൊണ്ട് പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് സംഘത്തിലെ ചില കളിക്കാര്‍ നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ പിങ്ക് ബോളിനെതിരേ കളിച്ചവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications