കുട്ടിക്കളി കഴിഞ്ഞു, ഇനി വലിയ കളി മാത്രം... മിഷന്‍ ഏകദിനം, ടീം ഇന്ത്യ ചെന്നൈയില്‍
ചെന്നൈ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പോരാട്ടം ഇനി വേറെ ലെവലിലേക്ക്. കുട്ടി ക്രിക്കറ്റായ ടി20യില്‍ വിന്‍ഡീസിന്റെ വല്ല്യേട്ടനായ ടീം ഇന്ത്യക്കു അടുത്ത വെല്ലുവിളി ഏകദിന പരമ്പരയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി വിരാട് കോലിയും സംഘവും ചെന്നൈയിലെത്തി. ഞായറാഴ്ച ചെപ്പോക്കിലാണ് ഇന്ത്യ- വിന്‍ഡീസ് ഏകദിനം പകലും രാത്രിയുമായി നടക്കുന്നത്.
പരമ്പരയിലെ മൂന്നു മല്‍സരങ്ങളും ഡേ-നൈറ്റ് തന്നെയാണ്. ഉച്ചയ്ക്കു രണ്ടു മണി മുതലാണ് മൂന്നു മല്‍സരങ്ങളും ആരംഭിക്കുക. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര 2-1നായിരുന്നു ഇന്ത്യ കൈക്കലാക്കിയത്. അവസാന ടി20യിലെ തകര്‍പ്പന്‍ ജയം ഇന്ത്യക്കു പരമ്പര നേട്ടം സമ്മാനിക്കുകയായിരുന്നു.

ചിത്രം പങ്കുവച്ച് കോലി
ടീമിനൊപ്പം ചെന്നൈയിലെത്തിയ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത് ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. ടീമംഗങ്ങളായ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് കോലി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ടച്ച് ഡൗണ്‍ ചെന്നൈ, കുല്‍ദീപ്, ജഡേജ എന്നിവരോടൊപ്പമെന്നായിരുന്നു ചിത്രത്തോടൊപ്പം കോലി ട്വീറ്റ് ചെയ്തത്. ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത് കോലിയായിരുന്നു. ആദ്യത്തെയും അവസാനത്തെയു മല്‍സരങ്ങളില്‍ തീപ്പൊരി ഫിഫ്റ്റിയുമായി കസറിയ അദ്ദേഹം മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

രണ്ടാം പരമ്പര നേട്ടം
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഈ വര്‍ഷത്തെ രണ്ടാമത്തെ ഏകദിന പരമ്പര നേട്ടം കൂടിയാണ് ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്. ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യ വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ ടി20, ഏകദിനം, ടെസ്റ്റ് എന്നി മൂന്നു ഫോര്‍മാറ്റിലും പരമ്പരകള്‍ തൂത്തുവാരിയിരുന്നു.
ഐസിസി റാങ്കിങില്‍ നിലവിലെ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയായ കോലി തന്നൊണ് വരാനിരിക്കുന്ന പരമ്പരയിലും ഇന്ത്യയുടെ തുറുപ്പുചീട്ട്.

ധവാനില്ല പകര മായങ്ക്
പരിക്കു കാരണം നേരത്തേ നടന്ന ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളും നഷ്ടമായ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇനി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും കളിക്കുന്നില്ല. പകരക്കാരനായി ടെസ്റ്റിലെ സ്ഥിരം ഓപ്പണറായ മായങ്ക് അഗര്‍വാളിനെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ഏകദിന ടീം- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹര്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications