Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ യുദ്ധത്തിന് ടീം ഇന്ത്യ തയ്യാര്‍... കോലിയില്ല, പട നയിക്കാന്‍ രോഹിത്, പന്ത് പുറത്ത്

മുംബൈ: ഈ മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിക്കു വിശ്രമം അനുവദിച്ച ഇന്ത്യ രോഹിത് ശര്‍മയെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയും ചെയ്തു. ബാറ്റിങില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി കൂടിയായ ശിഖര്‍ ധവാനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. മനീഷ് പാണ്ഡെയും അമ്പാട്ടി റായുഡുവും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പരിഗണിച്ചില്ല.

1

2017 ഡിസംബറിനു ശേഷം ഇതാദ്യമായാണ് പാണ്ഡെ ഇന്ത്യന്‍ ഏകദിന ടീമിലെത്തുന്നത്. സമീപകാലത്തെ മികച്ച പ്രകടനമാണ് താരത്തിന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയത്. അടുത്തിടെ നടന്ന ചതുര്‍രാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ബി ടീമിനെ കിരീടത്തിലേക്കു നയിച്ചത് പാണ്ഡെയായിരുന്നു. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഒരു സെഞ്ച്വറിയും രണ്ടു അര്‍ധസെഞ്ച്വറികളുമടക്കം 306 റണ്‍സ് നേടിയിരുന്നു. ഈ വര്‍ഷം ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട റായുഡു 2016നു ശേഷം ആദ്യമായി ഇന്ത്യക്കായി ഏകദിനത്തില്‍ കളിക്കാനൊരുങ്ങുകയാണ്.

2

രാജസ്ഥാനില്‍ നിന്നുള്ള പേസര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം. ഇന്ത്യക്കു വേണ്ടി അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള താരം കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലംഗമായിരുന്നു. എംഎസ് ധോണിയും ദിനേഷ് കാര്‍ത്തികുമാണ് ഏഷ്യാ കപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. പരിക്കുമൂലം ഇംഗ്ലണ്ട് പര്യടനത്തില്‍ പുറത്തിരുന്ന പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി.

ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.

Story first published: Saturday, September 1, 2018, 14:24 [IST]
Other articles published on Sep 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+