Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ക്യാപ്റ്റന്‍ തിലക്' മിഷന്‍ പാളി!! ടി20 വൈസ് ക്യാപ്റ്റന്‍സി തെറിച്ചേക്കും, പകരം സഞ്ജു?

ഇന്ത്യന്‍ ടി20 ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള ആദ്യ പരീക്ഷയില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് യുവ താരം തിലക് വര്‍മ. അടുത്തിടെ ശ്രേയസ് അയ്യരെ പുതിയ നായകനായി നിയമിച്ചപ്പോള്‍ വൈസ് ക്യാപ്റ്റനായി നറുക്കവീണത് തിലകിനായിരുന്നു. ഈ ഫോര്‍മാറ്റിലെ അടുത്ത സ്ഥിരം ക്യാപ്റ്റനായി കണ്ടു വച്ചിരിക്കുന്നത് അദ്ദേഹത്തെയാണെന്ന സൂചന കൂടിയാണ് ഈ നീക്കത്തിലൂടെ ബിസിസിഐ നല്‍കിയത്.

ക്യാപ്റ്റന്‍സി മികവ് അളക്കുകയെന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ ശ്രീങ്കയില്‍ നടക്കുന്ന ത്രിരാഷ്ട ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി തിലകിനെ നിയമിക്കുകയും ചെയ്തിരുന്നു. പക്ഷെ ലങ്കയില്‍ ടീമിന്റെ പരിതാപകരമാ പ്രകടനത്തോടെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

TILAK VARMA

ബിസിസിഐയ്ക്ക് അതൃപ്തി

ടി20യില്‍ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാവുള്ള മിടുക്ക് തിലക് വര്‍മയ്ക്കുണ്ടോയെന്നു പരീക്ഷിക്കുന്നതിനാണ് എ ടീമിന്റെ നായകസ്ഥാനം നല്‍കിയതെന്നു ബിസിസിഐ വൃത്തങ്ങള്‍ തന്നെ നേരത്തേ സൂചന നല്‍കിയിരുന്നു. ശ്രീലങ്കയുടെയും അഫ്ഗാനിസ്താന്റെയും എ ടീമുകളുള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ കസറുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

പക്ഷെ തിലകിനു കീഴില്‍ എ ടീമിന് അക്ഷരാര്‍ഥത്തില്‍ മുട്ടിടിക്കുകയാണ്. ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും തോറ്റ ഇന്ത്യ ആദ്യ കളിയില്‍ കഷ്ടിച്ചാണ് പരാജയത്തിന്റെ വക്കില്‍ നിന്നും എട്ടു റണ്‍സ് ജയവുമായി തടിതപ്പിയത്. ഇല്ലെങ്കില്‍ ഹാട്രിക് തോല്‍വികളോടെ ഇന്ത്യ ഇതിനകം പുറത്തായേനെ.

തിലകിന്റെ ക്യാപ്റ്റന്‍സിയിലും ടീമിന്റെ ദയനീയ പ്രകടനത്തിലും ബിസിസിഐയ്ക്കു കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ബുധനാഴ്ച അഫ്ഗാനിസ്താനുമായാണ് ഇന്ത്യയുടെ അവസാന മല്‍സരം.

ഇതില്‍ ജയിക്കാന്‍ കഴിയാതെ പോവുകയോ, മഴ കാരണം കളി ഉപേക്ഷിക്കപ്പെടുകയോ ചെയ്താല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്യും.

അതു സംഭവിച്ചാല്‍ സീനിയര്‍ ടീമില്‍ തിലകിന്റെ വൈസ് ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. ഈ റോളില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയേക്കുമെന്ന തരത്തിലും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മോശം ക്യാപ്റ്റന്‍

ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള പക്വതയോ, നേതൃമികവോ, തന്ത്രപരമായ കഴിവോ തിലക് വര്‍മയ്ക്കില്ലെന്നാണ് ശ്രീലങ്കയിലെ ത്രിരാഷ്ട്ര പരമ്പരയിലെ ഇതുവരെയുള്ള മല്‍സരങ്ങള്‍ തെളിയിക്കുന്നത്. കളിക്കളത്തില്‍ പല മോശം തീരുമാനങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു.

TILAK VARMA

മാത്രമല്ല സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തിലക് പതറുന്നതും ഇതിനകം കണ്ടു. ഇവ മാത്രമല്ല, ഒരു ക്യാപ്റ്റനു ചേര്‍ന്ന പെരുമാറ്റവുമല്ല താരം പലപ്പോഴും കാഴ്ചവയ്ക്കുന്നത്. ശ്രീലങ്കയുമായി അവസാനം നടന്ന സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലിങ് മാച്ചില്‍ തിലകിന്റെ പെരുമാറ്റം പലപ്പോഴും അതിരു കടന്നിരുന്നു.

കളിയുടെ അവസാന ഘട്ടങ്ങളില്‍ ഓണ്‍ഫീല്‍ഡ് അംപയര്‍മാരുമായി അദ്ദേഹം പല തവണ തര്‍ക്കിക്കുകയും വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളം തിലകിനു നേരെ ഉയരുന്നുണ്ട്.

അദ്ദേഹത്തിന്റെ മോശം പെരുമാറ്റത്തില്‍ ബിസിസിഐയ്ക്കും നിരാശയും രോഷവുമുണ്ട്. ഈ തരത്തിലുളള പെരുമാറ്റം ഭാവിയില്‍ സീനിയര്‍ ടീമിനൊപ്പവും ക്യാപ്റ്റനായിരിക്കെ കാഴ്ചവച്ചാല്‍ പിഴയും വിലക്കുമെല്ലാം തിലകിനു നേരിടേണ്ടി വരുമെന്നതിലും സംശയമില്ല.

ഇവയെല്ലാം മുന്‍കൂട്ടി കണ്ടാവും വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും അദ്ദേഹത്തെ വൈകാതെ നീക്കിയേക്കുക. പകരം ഈ റോളിലേക്കു മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു നറുക്കുവീഴാനുള്ള സാധ്യതയും കൂടുതലാണ്. കാരണം സഞ്ജുവിനെ ക്യാപ്റ്റനാക്കണമന്നു കോച്ച് ഗൗതം ഗംഭീര്‍ നേരത്തേ തന്നെ ആവശ്യപ്പെട്ട് കൊണ്ടിരുന്നതാണ്.

പക്ഷെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കു ഇതിനോടു താല്‍പ്പര്യമില്ലാത്തതു കാരണമാണ് ശ്രേയസ് അയ്യര്‍ക്കു ഈ റോള്‍ ലഭിച്ചത്. ഇനി തിലകിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയാല്‍ സഞ്ജുവിനെ ഈ സ്ഥാനത്തേക്കു ഗംഭീര്‍ വീണ്ടും നിര്‍ദേശിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.

Story first published: Tuesday, June 16, 2026, 20:56 [IST]
Other articles published on Jun 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+