സൂര്യക്കു പകരം ശ്രേയസ്, ക്യാപ്റ്റന്‍സി മാറ്റം ശരിയോ? രോഹിത് പറയുന്നതിങ്ങനെ!!
ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ നായകനും ലോകകപ്പ് വിന്നറുമായ രോഹിത് ശര്‍മ. കഴിഞ്ഞ ദിസമാണ് ഈ വര്‍ഷം ഇന്ത്യക്കു ടി20 ലോകകപ്പ് കിരീടം നേടിത്തന്ന സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്നും നീക്കി പകരം ശ്രേയസിനെ ദൗത്യമേല്‍പ്പിച്ചത്.
വരാനിരിക്കുന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കും ഇതിനു ശേഷമുള്ള ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലുമാണ് ഇന്ത്യയെ ശ്രേയസ് നയിക്കുക. പുതിയ വൈസ് ക്യാപ്റ്റനായി യുവതാരം തിലക് വര്‍മയെയും നിയമിച്ചിരിക്കുകയാണ്. ദീര്‍ഘകാലം ഇന്ത്യന്‍ ടി20 ടീമിനു പുറത്തിരുന്ന ശേഷമാണ് ഇപ്പോള്‍ നായകനായി ശ്രേയസ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ശ്രേയസ് തിളങ്ങും
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ക്യാപ്റ്റന്‍സി റോളില്‍ തിളങ്ങിയിട്ടുള്ള ശ്രേയസ് അയ്യര്‍ക്കു ഇനി ഇന്ത്യന്‍ ടീമിനൊപ്പവും ഈ ദൗത്യം നന്നായി മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുമെന്നാണ് രോഹിത് ശര്‍മയുടെ പ്രതികരണം.
'ഫ്രാഞ്ചൈസിയെയും മുംബൈയെയുമെല്ലാം ഇതുവരെ നയിച്ച രീതി നോക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനോടൊപ്പവും ശ്രേയസ് അയ്യരുടെ സമയം നല്ലതായിരിക്കും. മുംബൈയില്‍ കളിക്കുന്നതും, മുംബൈ ടീമിനെ നയിക്കുന്നതുമെല്ലാം നിങ്ങളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും.
ഇവിടെ (മുംബൈ) ഒന്നും എളുപ്പത്തില്‍ ലഭിക്കില്ല, നിങ്ങള്‍ തന്നെ എല്ലാം നേടിയെടുക്കണം. മുംബൈയെ നയിച്ചതിനു ശേഷം പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റനായ ആരോടും നിങ്ങള്‍ക്കു ചോദിക്കാം. ക്യാപ്റ്റന്‍സിയെന്നത് നിങ്ങള്‍ നേടിയെടുക്കേണ്ടതാണ്. ചുറ്റുമുള്ളവരുടെയെല്ലാം ബഹുമാനം നിങ്ങള്‍ നേടിയെടുക്കേണ്ടത് ആവശ്യമാണ്.
മുംബൈയിലൂടെ വന്ന ശേഷം പിന്നീട് ഇന്ത്യന്‍ നായകസ്ഥാനത്തേക്കു വന്നിട്ടുള്ളവര്‍ക്കു പൊതുവെ കാണാറുള്ള ഒരു ഗുണമാണിത്. സൂര്യകുമാര്‍ യാദവ് ഇന്ത്യയെ ലോകകകപ്പ് ഫൈനലിലേക്കു നയിച്ചു, ഇപ്പോള്‍ ശ്രേയസ് അയ്യരെ നായകനായി പ്രഖ്യാപിച്ചിരിക്കുകയാണ്'- രോഹിത് വിശദമാക്കി.
പ്രതികരിച്ച് സൂര്യയും
നിലവില്‍ മുംബൈ ടി20 ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്ന സൂര്യകുമാര്‍ യാദവും തന്റെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെ നിയമിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ്. കളിഞ്ഞ മൂന്ന് ഇന്ത്യന്‍ നായകരും മുംബൈയില്‍ നിന്നുള്ളവരാണെന്നത് ഏറെ അഭിമാനം നല്‍കുന്നതായും സ്‌കൈ വ്യക്തമാക്കി.

'ശ്രേയസ് അയ്യരുടെ കാര്യത്തില്‍ ഞാന്‍ വളരെയധികം സന്തോഷനവാനാണ്. ഞങ്ങള്‍ മുംബൈയ്ക്കു വേണ്ടിയും ഇന്ത്യക്കു വേണ്ടിയും ഒരുപാട് ക്രിക്കറ്റ് ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. ഇപ്പോള്‍ മുംബൈ ക്രിക്കറ്റില്‍ ഞങ്ങളടക്കമുള്ള എല്ലാവര്‍ക്കും അഭിമാന നിമിഷം കൂടിയാണ്'- സൂര്യ മനസ്സ് തുറന്നു.
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്,
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


