ധോണി കോലിയെ തോല്‍പിച്ചു, ഫുട്‌ബോളിലും ജയിക്കുന്നത് ക്രിക്കറ്റും സിനിമയും, കാണൂ....
മഡ്ഗാവ്: എഫ് സി ഗോവയുടെ തട്ടകത്തില്‍ നടന്ന ഐ എസ് എല്‍ ഫൈനലില്‍ അവരെ തോല്‍പിച്ച് ചെന്നൈയിന്‍ എഫ് സി രണ്ടാം സീസണിലെ കിരീടം സ്വന്തമാക്കി. കളി ഫുട്‌ബോളാണെങ്കിലും ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമാണ് ഫൈനല്‍ വേദിയില്‍ നിറഞ്ഞുനിന്നത്. അതില്‍ പ്രയാസപ്പെടാന്‍ ഒന്നുമില്ല എന്നത് വേറെ കാര്യം.
ഗാംഗുലി, സച്ചിന്‍, കോലി, ധോണി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളാണ് ഐ എസ് എല്‍ ഫുട്‌ബോളിന്റെ അംബാസഡര്‍മാര്‍ എന്നത് തന്നെ കാരണം. ഫൈനല്‍ മത്സരത്തില്‍ തോറ്റ എഫ് സി ഗോവയുടെ പോസ്റ്റര്‍ ബോയ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയാണ്. കോലിയെ തോല്‍പിച്ചതോ ഏകദിന ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ ടീമും. കാണൂ ഫുട്‌ബോളിലും തിളങ്ങുന്ന ക്രിക്കറ്റ് - സിനിമാ താരങ്ങളെ.

ഒരു സെല്‍ഫി ആയാലോ
ഫൈനല്‍ കാണാനെത്തിയ എഫ് സി ഗോവ ഉടമ വിരാട് കോലിയുടെ വക ഒരു സെല്‍ഫി. ഐ എസ് എല്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി, ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ എന്നിവരെയും കാണാം. കാമുകി അനുഷ്‌ക ശര്‍മയെയും കൂട്ടിയാണ് കോലി ഫൈനലിനെത്തിയത്.

ഒന്ന് ചിരിച്ചേ
ഫൈനലിനിടെ സെലിബ്രിറ്റികളുടെ വക ഒരു ഫോട്ടോഷൂട്ട്. കോലി, നിത അംബാനി, അഭിഷേക് ബച്ചന്‍ എന്നിവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

ഗാംഗുലിയുണ്ട്
ഫൈനല്‍ കാണാനെത്തിയില്ലെങ്കിലും ഐ എസ് എല്‍ വേദികളില്‍ സജീവമാണ് ഗാംഗുലി. നിത അംബാനിക്കൊപ്പം സൗരവ് ഗാംഗുലി

ധോണിയും നീതയും
നീത അംബാനിക്കൊപ്പം എം എസ് ധോണി

സെല്‍ഫി തന്നെ താരം
നിത അംബാനിക്കൊപ്പം സെല്‍ഫി ക്ലിക്ക് ചെയ്യുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീമുടമ ഗാംഗുലി

താരനിബിഡം
താരനിബിഡമായ ചെന്നൈയിന്‍ ക്യാംപ്.

തുടക്കം മുതല്‍
ഐ എസ് എല്‍ ഉദ്ഘാടനത്തിന് ക്രിക്കറ്റ് താരമായ സച്ചിനും സിനിമാ താരമായ രജനീകാന്തും എത്തിയപ്പോള്‍

സെലിബ്രിറ്റി പെരുമ
ഐ എസ് എല്‍ ഉദ്ഘാടന വേളയില്‍ നിന്നും ക്രിക്കറ്റ് - സിനിമാ താരങ്ങളുടെ ഒരു പടം

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications