Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസിയിലും ശ്രേയസ് മയം, പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം

1

ഐസിസിയുടെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ് അയ്യര്‍ക്ക്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. കരിയറിലാദ്യമായിട്ടാണ് ശ്രേയസ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്. മാത്രമല്ല ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്തായി തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഇന്ത്യന്‍ താരമായും അദ്ദേഹഗം മാറി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തുടക്കമിട്ട ഈ പുരസ്‌കാരം നേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍ റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയായിരുന്നു മൂന്നു പേരും വിജയികളായത്.

യുഎഇയുടെ വൃത്യ അരവിന്ദ്, നേപ്പാള്‍ ഓള്‍റൗണ്ടര്‍ ദീപേന്ദ്ര സിങ് എയ്‌റി എന്നിവരാണ് ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍. ഇവരെ പിന്തള്ളിയാണ് ശ്രേയസ് ഐസിസിയുടെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായി മാറിയത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മാത്രമല്ല വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാനത്തെ ഏകദിനത്തിലും അദ്ദേഹം 80 റണ്‍സുമായി ബാറ്റിങില്‍ തിളങ്ങിയിരുന്നു. കൂടാതെ ടി20 പരമ്പരയിലെ അവസാന കളിയില്‍ 16 ബോളില്‍ 25 റണ്‍സും ശ്രേയസ് സ്‌കോര്‍ ചെയ്തിരുന്നു.

2

വിന്‍ഡീസുമായുള്ള പരമ്പരയ്ക്കു ശേഷം ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലാണ് ശ്രേയസ് കത്തിക്കയറിയത്. മൂന്നു മല്‍സരങ്ങളിലും പുറത്താവാതെ നില്‍ക്കുന്നതിനൊപ്പം ഫിഫ്റ്റികളും കുറിച്ച അദ്ദേഹം 174 സ്‌ട്രൈക്ക് റേറ്റോടെ 204 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. പ്ലെയര്‍ ഓഫ് ദി സീരീസായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലങ്കയ്‌ക്കെതിരായ പരമ്പരയിലെ മിന്നുന്ന പ്രകടനം ഐസിസി റാങ്കിലും ശ്രേയസിനെ മുന്നേറാന്‍ സഹായിച്ചിരുന്നു. 27 സ്ഥാനങ്ങള്‍ കയറിയ അദ്ദേഹം ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ 18ാം സ്ഥാനത്തെത്തിയിരുന്നു.

ശ്രീലങ്കയുടെ മുന്‍ സൂപ്പര്‍ താരവും ഐസിസിയുടെ വോട്ടിങ് പാനല്‍ അംഗവുമായ റസ്സല്‍ ആര്‍നോള്‍ഡ് ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ചു. കഴിഞ്ഞ മാസത്തിലുടനീളം ശ്രേയസ് സ്ഥിരതയും നിയന്ത്രണവും പുലര്‍ത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എതിര്‍ ബൗളര്‍മാര്‍ക്കു മേല്‍ അദ്ദേഹം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. ബൗള്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടേറിയ ബാറ്ററാണ് താനെന്നു തെളിയിക്കുകയും ചെയ്തു. ശരിയായ സമയങ്ങളില്‍ ബൗളര്‍മാരെ ആക്രമിച്ച ശ്രേയസ് വിക്കറ്റിന്റെ എല്ലാ വശങ്ങളിലേക്കും റണ്ണെടുത്തതായും ആര്‍നോള്‍ഡ് നിരീക്ഷിച്ചു.

അതേസമയം, വനിതകളില്‍ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ലഭിച്ചത് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ അമേലിയെ കെറിനാണ്. ഇന്ത്യന്‍ ജോടികളായ മിതാലി രാജ്, ദീപ്തി ശര്‍മ എന്നിവരെ പിന്തള്ളിയാണ് കിവീസ് താരത്തിന്റെ നേട്ടം. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 353 റണ്‍സ് കെര്‍ വാരിക്കൂട്ടിയിരുന്നു. ഇതാണ് അവരെ മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയത്.

Story first published: Monday, March 14, 2022, 17:25 [IST]
Other articles published on Mar 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+