'അവിശ്വസനീയം', ഹര്‍ദിക്കിന്റെ ഇഷ്ട താരം ആരെന്ന് അറിയുമോ? ആഭ്യന്തര ക്രിക്കറ്റിലെ പുലി

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. നിലവിലെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് അദ്ദേഹം. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഹര്‍ദിക്കിനെ ഇന്ത്യ സൂപ്പര്‍ ഫിനിഷറായാണ് പരിഗണിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലെ പ്രധാനികളിലൊരാളായി മാറിയ ഹര്‍ദിക് ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ടീമിനെ കിരീടവും ചൂടിച്ചു. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണ് ഹര്‍ദിക്കിനുള്ളത്.
വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എബി ഡിവില്ലിയേഴ്‌സ്, ആദം ഗില്‍ക്രിസ്റ്റ്, കപില്‍ ദേവ്, ക്രിസ് ഗെയ്ല്‍ ഇങ്ങനെയുള്ളവരെയൊക്കെയാണ് വലിയ ഷോട്ടുകള്‍ കളിക്കാഗ്രഹിക്കുന്ന പലരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഇവരില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു താരത്തെ തന്റെ ഇഷ്ട താരമായി തിരഞ്ഞെടുത്തിരിക്കുകയാണ് ഹര്‍ദിക്. ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാനാവാതെ പോവുകയും എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസവുമായ വസിം ജാഫറിനെയാണ് ഹര്‍ദിക് തന്റെ ഇഷ്ട താരമായി തിരഞ്ഞെടുത്തത്.

എസ്ജി പോഡ്കാസ്റ്റിനോട് സംസാരിക്കവെയാണ് ഹര്‍ദിക് തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയത്. ഹര്‍ദിക് വമ്പനടിക്കാരനായ താരമാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന താരമാണ്. എന്നാല്‍ വസിം ജാഫര്‍ നിലയുറപ്പിച്ച് കളിക്കുന്ന ക്ലാസിക് താരമാണ്. സ്വാഭാവികമായും ഹര്‍ദിക്കിന്റെ ഇഷ്ട താരമായി എല്ലാവരും ഒരു വെടിക്കെട്ട് ബാറ്റ്‌സ്മാനെയോ സൂപ്പര്‍ ഓള്‍റൗണ്ടറെയോ ആയിരിക്കും പ്രതീക്ഷിക്കുക. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് അദ്ദേഹം തന്റെ ഇഷ്ട താരമായി വസിം ജാഫറിനെ തിരഞ്ഞെടുത്തത്.
'എല്ലാവരെപ്പോലെ തന്നെ എനിക്കും ഇഷ്ട ക്രിക്കറ്റ് താരമുണ്ട്. ജാക്‌സ് കാലിസ്, വിരാട്, സച്ചിന്‍ സാര്‍ ഇവരെയെല്ലാം ഇഷ്ടമാണ്. നിരവധി ഇതിഹാസങ്ങളുള്ളതിനാല്‍ തിരഞ്ഞെടുക്കുക പ്രയാസമാണ്. എന്നാല്‍ എന്റെ ഏറ്റവും ഇഷ്ട താരം ശരിക്കും വസിം ജാഫറാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ എന്നും ഇഷ്ടമാണ്. മറ്റ് ഇതിഹാസങ്ങളോടൊപ്പമാണ് ഞാന്‍ അദ്ദേഹത്തെയും പ്രതിഷ്ടിച്ചിരിക്കുന്നത്. ചില സമയങ്ങളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും അദ്ദേഹത്തിന്റെ ക്ലാസിനെ ആവര്‍ത്തിക്കാന്‍ ഒരിക്കല്‍ പോലും സാധിച്ചില്ല'- ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ഇന്ത്യക്കായി 31 ടെസ്റ്റില്‍ നിന്ന് 1944 റണ്‍സും 2 ഏകദിനത്തില്‍ നിന്ന് 10 റണ്‍സുമാണ് വസിം ജാഫറിന് നേടാനായത്. ഓപ്പണറായ അദ്ദേഹത്തിന് മുന്നില്‍ പലപ്പോഴും സെലക്ടര്‍മാര്‍ മനപ്പൂര്‍വ്വം വാതിലടച്ചു. 260 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 19410 റണ്‍സും 118 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 4849 റണ്‍സുമാണ് അദ്ദേഹം നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാഫറിനെ കടത്തിവെട്ടാന്‍ മറ്റാരുമില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം വലിയ കരിയര്‍ ലഭിക്കേണ്ട താരമായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ലഭിച്ചില്ല.

മറ്റ് നിരവധി അന്താരാഷ്ട്ര സൂപ്പര്‍ താരങ്ങളുള്ളപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ജാഫറിനെ തിരഞ്ഞെടുത്ത് കൗതുകകരമായ തീരുമാനം തന്നെയാണ്. ഇന്ത്യയുടെ ഭാവി നായകനായിപ്പോലും എത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം നായകനായി തിളങ്ങുകയും ഓള്‍റൗണ്ട് മികവോടെ ടീമിനെ കിരീടത്തിലെത്തിക്കാനും അദ്ദേഹത്തിനായി. ടി20 ലോകകപ്പ് വരാനിരിക്കെ ഹര്‍ദിക്കിന് ഐപിഎല്ലിലെ മികവ് അന്താരാഷ്ട്ര ക്രിക്കറ്റിലും കാട്ടാനാവുമോയെന്ന് കണ്ടറിയാം.

എന്നാല്‍ നായകനായി താന്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് എംഎസ് ധോണിയെയാണെന്നാണ് ഹര്‍ദിക് പറയുന്നത്. ഐപിഎല്‍ കിരീടത്തിലേക്ക് ഗുജറാത്തിനെ നയിച്ചപ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നീ നായകന്മാരെയാണ് ഹര്‍ദിക് പിന്തുടരാന്‍ ശ്രമിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തന്നെ നായകനായി സ്വാധീനിച്ചത് ധോണിയാണെന്നാണ് ഹര്‍ദിക്ക് അന്ന് വ്യക്തമാക്കിയത്. എന്തായാലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഹര്‍ദിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications