Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ മിസ്സ് ചെയ്യുന്നു, ഉണ്ടെങ്കില്‍ എളുപ്പം... വിരമിക്കാന്‍ സമയമായോ? കുല്‍ദീപ് പറയുന്നു

മുംബൈ: മുന്‍ നായകന്‍ എംഎസ് ധോണിയെ ഇന്ത്യന്‍ ടീമില്‍ താന്‍ മിസ്സ് ചെയ്യുന്നതായി യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണയുടെ ഭാവിയെക്കുറിച്ച് അവ്യക്ത തുടരവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ പത്തു മാസത്തിലേറെയായി ദേശീയ ടീമിനു പുറത്താണ് ധോണി. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതല്ല, മറിച്ച് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും സ്വയം മാറി നില്‍ക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ഇന്ത്യക്കു വേണ്ടി ധോണി അവസാനമായി കളിച്ചത്. സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായ ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുക്കുകയായിരുന്നു.

1

ധോണിയെ ഇപ്പോള്‍ വല്ലാതെ താന്‍ മിസ്സ് ചെയ്യുന്നുണ്ടെന്നു കുല്‍ദീപ് വ്യക്തമാക്കി. സീനിയര്‍ താരങ്ങള്‍ക്കൊപ്പം കളിക്കുമ്പോഴെല്ലാം അവരുമായി നമുക്ക് നല്ല അടുപ്പമുണ്ടാക്കിയെടുക്കാനാവും. അതുകൊണ്ടു തന്നെ ഇപ്പോള്‍ ധോണിയില്ലാതെ കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം മിസ്സ് ചെയ്യുന്നു. ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പറയുകയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഇക്കാര്യത്തെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം തന്നെയില്ല. ഇപ്പോഴും ധോണി നല്ല ഫിറ്റാണ്. ഇന്ത്യക്കു വേണ്ടി അദ്ദേഹം കളിക്കണമെന്നാണ് വ്യക്തിപരമായി തനിക്കു തോന്നുന്നത്. ഒരു ഫാനെന്ന നിലയില്‍ ധോണിയെ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹം കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നും കുല്‍ദീപ് വിശദമാക്കി.

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയുള്ള പ്രകടനം ധോണിയുടെ മടങ്ങിവരവിന് നിര്‍ണായകമാവേണ്ടിയിരുന്നതാണ്. എന്നാല്‍ ടൂര്‍ണമെന്റ് ഇപ്പോള്‍ അനിശ്ചതത്വത്തിലായതോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവും പ്രതിസന്ധിയിലായിരിക്കുകയാണ്. കൊവിഡ്-19നു ശേഷം ഇനി ക്രിക്കറ്റ് പുനരാരംഭിച്ചാലും ധോണിക്കു എളുപ്പത്തില്‍ ദേശീയ ടീമില്‍ തിരിച്ചെത്താന്‍ കഴിയില്ല.

2

ധോണിയില്‍ നിന്നും ഇന്ത്യന്‍ ടീം വളരെ ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞതായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. ധോണിക്കു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്ന സൂചനയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം കെഎല്‍ രാഹുല്‍ ഏറെക്കുറെ തന്റെ പേരില്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യയുടെ അവസാനത്തെ രണ്ടു നിശ്ചിത ഓവര്‍ പരമ്പരകൡും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. ധോണിയുടെ പകരക്കാരനായി ദേശീയ ടീമിലെത്തിയ റിഷഭ് പന്തിനെ മറികടന്നാണ് രാഹുല്‍ ഇപ്പോള്‍ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായി മാറിയിരിക്കുന്നത്.

Story first published: Friday, May 8, 2020, 15:04 [IST]
Other articles published on May 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+