Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെറ്റ്‌സില്‍ കുഴക്കിയ ബാറ്റ്‌സ്മാന്‍ ആര്? കോലിയോ, രോഹിത്തോ അല്ല... വെളിപ്പെടുത്തി കുല്‍ദീപ്

മുംബൈ: ഇന്ത്യന്‍ ടീമിന്റെ നെറ്റ് പരിശീലനസെഷനില്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവുമധികം വിഷമിച്ച ബാറ്റ്‌സ്മാന്‍ ആരെന്നു വെളിപ്പെടുത്തി യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മധ്യനിര ബാറ്റ്‌സ്മാനുമായ ചേതേശ്വര്‍ പുജാരയാണ് തന്നെ കുഴക്കിയ ബാറ്റ്‌സ്മാനെന്നു കുല്‍ദീപ് പറയുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി കളിക്കുന്ന താരമാണ് പുജാര. ഏതു ഓഫ്‌സ്പിന്നര്‍ക്കെതിരേയും ടെസ്റ്റില്‍ അദ്ദേഹം നന്നായി കളിക്കും. ഏകദിനത്തില്‍ രോഹിത് ശര്‍മയാണ് സ്പിന്നിനെതിരേ ഏറ്റവും നന്നായി കളിക്കുന്നതെന്നും സ്പിന്നര്‍ വിശദമാക്കി.

KULDEEEP

സീനിയര്‍ താരങ്ങള്‍ മാത്രമല്ല പല യുവ താരങ്ങളും സ്പിന്നിനെതിരേ നന്നായി കളിക്കുന്നവരാണ്. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല. എന്നാല്‍ ടെസ്റ്റില്‍ പുജാരയ്‌ക്കെതിരേ ബൗള്‍ ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയതെന്നും കുല്‍ദീപ് പറഞ്ഞു.യുവിയെ ചതിച്ചു, പിറകില്‍ നിന്നു കുത്തി! ഒന്ന് ധോണി, മറ്റൊരാള്‍ കോലിയെന്നു പിതാവ്

ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ അവിഭാജ്യഘടകമാണ് പുജാര. നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ടെസ്റ്റില്‍ ഒഴിച്ചുകൂടാനാവാത്ത താരമാണെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പുജാരയ്ക്കു ടീമില്‍ ഇടമില്ല. 2018-19ല്‍ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കൈക്കലാക്കിയപ്പോള്‍ പുജാരയായിരുന്നു ടീമിന്റെ ഹീറോ.

pujara

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയെക്കുറിച്ച് കുല്‍ദീപ് പരാമര്‍ശിച്ചില്ലെന്നതു ശ്രദ്ധേയമാണ്. സ്പിന്നര്‍മാര്‍ക്കെതിരേ അത്ര മികച്ച പ്രകടനമാണ് കോലി നടത്താറുള്ളത്. ഓസ്‌ട്രേലിയയുടെ യുവ സ്പിന്നര്‍ ആദം സാംപയടക്കമുള്ളവര്‍ കോലിയുടെ വീക്ക്‌നെസ് അടുത്തിടെ മുതലെടുക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ സ്പിന്നര്‍മാര്‍ അദ്ദേഹത്തെ പല തവണ പുറത്താക്കിയിട്ടുണ്ടെന്നു കാണാം.

Story first published: Tuesday, May 5, 2020, 17:13 [IST]
Other articles published on May 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+