Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs വിന്‍ഡീസ്: ഒരൊറ്റ വിക്കറ്റ്, കുല്‍ദീപിനെ കാത്ത് വന്‍ റെക്കോര്‍ഡ്... നേടിയാല്‍ ഷമിക്കൊപ്പം

കട്ടക്ക്: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്നാം ഏകദിനം കട്ടക്കില്‍ ഞായറാഴ്ച നടക്കാനിരിക്കെ വമ്പന്‍ റെക്കോര്‍ഡിനരികെയാണ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഏകദിനത്തില്‍ വിക്കറ്റ് കൊയ്ത്തില്‍ താരത്തിനു സെഞ്ച്വറി തികയ്ക്കാം. അതോടൊപ്പം ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനൊപ്പം കുല്‍ദീപ് എത്തുകയും ചെയ്യും.

kuldeep

നിലവില്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പേരിലാണ് റെക്കോര്‍ഡ്. 55 ഏകദിനങ്ങളില്‍ നിന്നാണ് അദ്ദേഹം 100 വിക്കറ്റുകളെടുത്തത്. കുല്‍ദീപിന്റെയും കരിയറിലെ 55ാം ഏകദിനമാണ് വിന്‍ഡീസിനെതിരേയുള്ള മല്‍സരം. ഏകദിനത്തില്‍ നിലവില്‍ ഇന്ത്യയുടെ 21 താരങ്ങളാണ് സെഞ്ച്വറി വിക്കറ്റ് ക്ലബ്ബിലുള്ളത്. മൂന്നാം ഏകദിനത്തില്‍ വിക്കറ്റെടുത്താല്‍ 100 വിക്കറ്റ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ സ്പിന്നറായും കുല്‍ദീപ് മാറും.

രണ്ടാം ഏകദിനത്തില്‍ കുല്‍ദീപ് ഹാട്രിക്കോടെ കസറിയിരുന്നു. ഇന്ത്യ 107 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ ഷെയ് ഹോപ്പ് (78), ജാസണ്‍ ഹോള്‍ഡര്‍ (11), അല്‍സാറി ജോസഫ് (0) എന്നിവരുടെ വിക്കറ്റെടുത്താണ് കുല്‍ദീപ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. കരിയറില്‍ താരത്തിന്റെ രണ്ടാം ഹാട്രിക്ക് കൂടിയായിരുന്നു ഇത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടു ഹാട്രിക്കുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനും ഇതോടെ കുല്‍ദീപ് അവകാശിയായിരുന്നു.

Story first published: Saturday, December 21, 2019, 16:23 [IST]
Other articles published on Dec 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+