കോലി vs രോഹിത്... ക്യാപ്റ്റന്‍സിയില്‍ വ്യത്യാസമുണ്ടോ? ഒന്നില്‍ കോലി മുന്നിലെന്ന് ചഹല്‍
ഹൈദരാബാദ്: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്‍ ഇപ്പോഴത്തെ സ്ഥിരം സാന്നിധ്യമാണ് യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം അടുത്ത ടി20 ലോകകപ്പിലും കളിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ്.
വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ രണ്ടു ക്യാപ്റ്റന്‍മാര്‍ക്കു കീഴിലും ചഹല്‍ കളിച്ചിട്ടുണ്ട്. ഇരു ക്യാപ്റ്റന്‍മാരും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം. രണ്ടു പേരും തമ്മില്‍ പ്രധാനമായും ഒരു വ്യത്യാസമുണ്ടെന്നും ചഹല്‍ പറയുന്നു.

സമാനമായി ചിന്തിക്കുന്നവര്‍
ഓരോ മല്‍സരത്തെയും സമാനമായി സമീപിക്കുന്ന ക്യാപ്റ്റന്‍മാരാണ് കോലിയും രോഹിത്തുമെന്ന് ചഹല്‍ പറയുന്നു. രണ്ടു പേരും തന്റെ ബൗളര്‍മാര്‍ക്കു പരമാവധി സ്വാതന്ത്ര്യം നല്‍കുന്നവരാണ്. എല്ലായ്‌പ്പോഴും തന്റെ ബൗളര്‍മാരെ പിന്തുണയ്ക്കുന്നവരാണ് കോലിയും രോഹിത്തും. മാത്രമല്ല ബൗളര്‍മാര്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഫീല്‍ഡിങില്‍ വരുത്താനും ഇരുവര്‍ക്കും മടിയില്ലെന്നു ചഹല്‍ വിശദമാക്കി.

ഒന്നില്‍ മാത്രം വ്യത്യാസം
കോലിയും രോഹിത്തും തമ്മില്‍ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ഒരു വ്യത്യാസം മാത്രമുള്ളതായിട്ടാണ് തനിക്കു തോന്നിയിട്ടുള്ളതെന്നു ചഹല്‍ പറഞ്ഞു. കളിക്കളത്തില്‍ കോലി കൂടുതല്‍ അഗ്രസീവായ ക്യാപ്റ്റനാണെങ്കില്‍ രോഹിത് അത്ര അഗ്രസീവായ ക്യാപ്റ്റനല്ല.
പക്ഷെ രണ്ടു പേരും കളിക്കളത്തില്‍ ഒരുപോലെയാണ് ചിന്തിക്കുന്നത്. ടീമിനെ ജയിപ്പിക്കുകയെന്നതു മാത്രമാണ് ഇരുവര്‍ക്കും ഏറ്റവും പ്രധാനം. ഇതിനായി താരങ്ങള്‍ക്കു എല്ലാ സ്വാതന്ത്ര്യവും നല്‍കും. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍ അനുവദിക്കാതെമനസ്സ് ഫ്രീയായി കളിക്കാന്‍ താരങ്ങളെ അനുവദിക്കുന്നവരാണ് രണ്ടു പേരും. മാത്രമല്ല ടീമിലെ താരങ്ങളെ സഹായിക്കാനും രണ്ടു പേര്‍ക്കും മടിയില്ലെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.

അന്നു സംസാരിച്ചത്
ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ കോലിക്കു പകരം രോഹിത്തായിരുന്നു ഇന്ത്യയെ നയിച്ചത്. ഈ പരമ്പരയില്‍ കളിക്കിടെ ചഹല്‍ ബൗള്‍ ചെയ്യാനെത്തിയപ്പോഴെല്ലാം രോഹിത് അടുത്തെത്തി പല തവണ സംസാരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. അന്നു ക്യാപ്റ്റന്‍ എന്തായിരുന്നു തന്നോടു പറഞ്ഞതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചഹല്‍.
തന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് അന്നു രോഹിത് ശ്രമിച്ചത്. രണ്ടോ, മൂന്നോ പരമ്പരകള്‍ക്കു ശേഷമായിരുന്നു താന്‍ ടീമില്‍ തിരിച്ചെത്തിയത്. കഴിഞ്ഞതിനെക്കുറിച്ചൊന്നും ആലോചിക്കേണ്ടെന്നും മുന്നോട്ടു മാത്രം ആലോചിച്ചാല്‍ മതിയെന്നും രോഹിത് ഉപദേശിച്ചു. ഈ വാക്കുകള്‍ തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായും ചഹല്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications