Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അമ്പമ്പോ അക്ഷര്‍! പിങ്ക് ബോളിലെ പുതിയ കിങ്- കമ്മിന്‍സിനെ മറികടന്നു

അഹമ്മദാബാദ്: പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ബൗളിങ് കിങായി മാറിയിക്കുകയാണ് ഇന്ത്യയുടെ ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലാണ് അക്ഷര്‍ വമ്പന്‍ റെക്കോര്‍ഡിന് അര്‍ഹനായത്. രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റുകള്‍ താരം കടപുഴക്കി. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റുകള്‍ കൊയ്ത അക്ഷര്‍ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളും നേടിയിരുന്നു. 70 റണ്‍സ് വിട്ടുകൊടുത്താണ് താരം 11 പേരെ പുറത്താക്കിയത്.

1

ഓസ്‌ട്രേലിയന്‍ സ്പീഡ് സ്റ്റാര്‍ പാറ്റ് കമ്മിന്‍സിനെയാണ് അക്ഷര്‍ ഇതോടെ മറികടന്നത്. 2019-20ല്‍ ബ്രിസ്ബണില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു വേണ്ടി രണ്ടിന്നിങ്‌സുകളിലായി 62 റണ്‍സിന് കമ്മിന്‍സ് 10 വിക്കറ്റെടുത്തതായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനം. ഇതാണ് ഒരു വിക്കറ്റുകള്‍ അധികം പിഴുത് അക്ഷര്‍ തിരുത്തിക്കുറിച്ചത്.

അക്ഷറിന്റെ ടെസ്റ്റിലെ അരങ്ങേറ്റ പരമ്പര കൂടിയാണിത്. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ താരം അരങ്ങേറേണ്ടതായിരുന്നു. എന്നാല്‍ പരിക്കു കാരണം മല്‍സരത്തിനു മുമ്പ് അദ്ദേഹത്തിന് പിന്‍മാറേണ്ടി വരികയായിരുന്നു. ഇതേ വേദിയില്‍ തന്നെ നടന്ന രണ്ടാം ടെസ്റ്റില്‍ അക്ഷര്‍ തന്റെ ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങി. ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് മാത്രമേ നേടാനായുള്ളൂവെങ്കിലും രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത് അക്ഷര്‍ താന്‍ ചില്ലറക്കാരനല്ലെന്നു തെളിയിച്ചു. ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ വമ്പന്‍ ജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും താരത്തിനു സാധിച്ചു.

2

പിങ്ക് ബോള്‍ ടെസ്റ്റിലും അക്ഷര്‍ മിന്നുന്ന ഫോം ആവര്‍ത്തിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 21.4 ഓവറില്‍ ആറു മെയ്ഡനടക്കം 38 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് സ്പിന്നര്‍ പോക്കറ്റിലാക്കിയത്. രണ്ടാമിന്നിങ്‌സില്‍ 15 ഓവറില്‍ 32 റണ്‍സിന് അഞ്ചു പേരെ പുറത്താക്കിയ അക്ഷര്‍ 11 വിക്കറ്റുകള്‍ തികയ്ക്കുകയും ചെയ്തു. ടെസ്റ്റില്‍ തുടരെ മൂന്നാമത്തെ ഇന്നിങ്‌സിലാണ് അദ്ദേഹം അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത്.

ഇന്ത്യക്കു വേണ്ടി നേരത്തേ എല്‍ ശിവരാമകൃഷ്ണന്‍ (1984), ജവഗല്‍ ശ്രീനാഥ് (1999) എന്നിവര്‍ മാത്രമേ ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്നിങ്‌സുകളില്‍ അഞ്ചു വിക്കറ്റെടുകളെടുത്തിട്ടുള്ളൂ. നാല് ഇന്നിങ്‌സുകളില്‍ അഞ്ചു വിക്കറ്റുകളെടുത്ത ഹര്‍ഭജന്‍ സിങാണ് എലൈറ്റ് ലിസ്റ്റില്‍ തലപ്പത്ത്. ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുക്കാനായാല്‍ ഭാജിയുടെ നേട്ടത്തിനൊപ്പം അക്ഷറുമെത്തും.

Story first published: Thursday, February 25, 2021, 19:33 [IST]
Other articles published on Feb 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+