Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആത്മവിശ്വാസത്തിനു പിന്നില്‍ അദ്ദേഹം... ഹീറോയെക്കുറിച്ച് ഇന്ത്യന്‍ സെന്‍സേഷന്‍ ഷഫാലി

ജൊഹാനസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ നടന്നു കൊണ്ടിരിക്കുന്ന വനിതകളുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് ഓപ്പണര്‍ ഷഫാലി വര്‍മ കാഴ്ചവയ്ക്കുന്നത്. ഇന്ത്യ ജയിച്ച കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടീമിന് സ്‌ഫോടനാത്മക തുടക്കം സമ്മാനിച്ചത് ഈ 16 കാരിയായിരുന്നു. ഷഫാലിയുടെ കരിയറിലെ കന്നി ലോകകപ്പ് കൂടിയാണിത്. ഇത്രയും ആത്മവിശ്വാസത്തോടെ കളിക്കാന്‍ തനിക്കു സാധിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകായണ് താരം.

1

ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇതിനു പിന്നിലെന്നു ഷഫാലി പറയുന്നു. സച്ചിന്‍ സാറിനെ കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. അദ്ദേഹത്തെ നേരില്‍ കാണുകയെന്നത് വലിയൊരു സ്വപ്‌നമായിരുന്നു. അതിനു സാധിച്ചതിന്റെ ആവേശം ഇപ്പോഴുമുണ്ട്. സച്ചിനെ നേരില്‍ കാണാന്‍ കഴിഞ്ഞത് തന്റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചു.

നിങ്ങളാണ് തന്റെ ആരാധനാപാത്രമെന്നും ഏറെ ബഹുമാനിക്കുന്നയാളെന്നും അന്നു സച്ചിനോടു പറഞ്ഞിരുന്നു. സച്ചിന്‍ സാറിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ വീണ്ടും അദ്ദേഹത്തെ നേരിട്ടു കാണാന്‍ കഴിയണമെന്നും കൂടുതല്‍ സമയം ചെലവിടാന്‍ സാധിക്കണമെന്നുമാണ് പ്രാര്‍ഥന. സച്ചിന്റെ ഉപദേശവും മാര്‍ഗനിര്‍ദേശവും കരിയറില്‍ കൂടുതല്‍ സഹായിക്കുമെന്നും അദ്ദേഹത്തെപ്പോലെ കളിക്കാനും ലോകകപ്പ് നേടാനും ഇതുതന്നെ സഹായിക്കുമെന്നുമാണ് വിശ്വസിക്കുന്നതെന്നും ഷഫാലി കൂട്ടിച്ചേര്‍ത്തു. ഈ മാസമാദ്യമാണ് ഓസ്‌ട്രേലിയയില്‍ വച്ച് ഷഫാലി സച്ചിനെ നേരില്‍ കണ്ടത്.

shafa

ടി20 ലോകകപ്പില്‍ തിങ്കാഴ്ച നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ തകര്‍ത്തുവിട്ടപ്പോള്‍ ഷഫാലിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. കളിയില്‍ വെറും 17 പന്തില്‍ നാലു സിക്‌സറുകളും രണ്ടു ബൗണ്ടറിയുമടക്കം താരം 39 റണ്‍സ് അടിച്ചെടുത്തിരുന്നു.

Story first published: Tuesday, February 25, 2020, 14:38 [IST]
Other articles published on Feb 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+