For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹൃദയാഘാതം- കപില്‍ സുഖം പ്രാപിക്കുന്നു, വൈകാതെ ആശുപത്രി വിടാം

ഇന്ത്യക്കു ലോകകപ്പ് നേടിത്തന്ന നായകനാണ് അദ്ദേഹം

1

ദില്ലി: ഇന്ത്യക്കു ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനും മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിന് ഹൃദയാഘാതം. ഇതേ തുടര്‍ന്നു ദില്ലിയിലെ ആശുപത്രിയില്‍ അദ്ദേഹത്തെ ആഞ്ചിപ്ലാസ്റ്റിക്കു വിധേയനാക്കുകയും ചെയ്തു. 61 കാരനായ കപിലിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ കപില്‍ ഐസിയുവിലാണുള്ളത്. ഡോക്ടര്‍ അതുല്‍ മാഥൂറിന്റെയും ടീമിന്റെയും വിദഗ്ധനിരീക്ഷണത്തിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതിയില്‍ ഭയപ്പെടാനൊന്നുമില്ല. കുറച്ചു ദിവസങ്ങള്‍ക്കകം കപിലിന് ആശുപത്രി വിടാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ദില്ലിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നെഞ്ചുവേദനയെ തുടര്‍ന്നു കപിലിനെ പ്രവേശിപ്പിച്ചത്. വൈകാതെ അദ്ദേഹത്തെ ആഞ്ജിയോപ്ലാസ്റ്റിക്കു വിധേയനാക്കുകയും ചെയ്യുകയായിരുന്നു.

1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് സ്വന്തമാക്കിയത് കപിലിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. അന്നു ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഇന്ത്യ കണ്ട എക്കാലത്തെയും മഹാന്‍മാരായ ക്രിക്കറ്റര്‍മാരുടെ ഇടയിലാണ് കപിലിന്റെ സ്ഥാനം. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. 10 വര്‍ഷത്തിലേറെക്കാലം ഇന്ത്യന്‍ കുപ്പായം കപില്‍ അണിഞ്ഞിട്ടുണ്ട്. 1978 ഒക്ടോബര്‍ ഒന്നിന് ക്വെറ്റയില്‍ ചിരവൈരികളായ പാകിസ്താനെതിരായ ഏകദിന മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഇതേ മാസം അവസാനം പാകിസ്താനെതിരേ തന്നെ ടെസ്റ്റിലും കപില്‍ അരങ്ങേറിയിരുന്നു.

ഇന്ത്യക്കു വേണ്ടി 131 ടെസ്റ്റുകളില്‍ നിന്നും 5248 റണ്‍സും 434 വിക്കറ്റുകളും കപില്‍ നേടിയിട്ടുണ്ട്. 225 ഏകദിനങ്ങളിലും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു. 3783 റണ്‍സും 253 വിക്കറ്റുകളും കപില്‍ സ്വന്തമാക്കി. 1983ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടന്ന കലാശക്കളിയില്‍ കിരീട ഫേവറിറ്റുകളായിരുന്ന വിന്‍ഡീസിനെ വീഴ്ത്തി ലോകകപ്പ് ഏറ്റുവാങ്ങിയതാണ് കപിലിന്റെ കരിയറിലെ ഏറ്റവുമ മഹത്തായ നിമിഷം.ഫൈനലില്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ച കപിലായിരുന്നു ഇന്ത്യയുടെ ഹീറോ. രണ്ടു തവണ ലോക ചാംപ്യന്മാരായ വിന്‍ഡീസിനെതിരേ അന്നു ആരും ഇന്ത്യക്കു സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ കപിലും കൂട്ടരും ചെറിയ ടോട്ടല്‍ പ്രതിരോധിച്ച് വിന്‍ഡീസിനെ കീഴടക്കി ക്രിക്കറ്റ് ലോകത്തെ സ്തബ്ധരാക്കുകയായിരുന്നു.

2

1994ലാണ് കപില്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1999ലായിരുന്നു കപില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനമേറ്റെടുത്തത്. പക്ഷെ ഈ റോളില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. കപില്‍ കോച്ചായിരിക്കെ ഒരേയൊരു ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്കു വിജയിക്കാനായത്. ഓസ്‌ട്രേലിയ (3-0), ദക്ഷിണാഫ്രിക്ക (2-0) എന്നിവര്‍ക്കെതിരേ ഇന്ത്യ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒത്തുകളി വിവാദം കത്തിനില്‍ക്കെ കപില്‍ പരിശീലകസ്ഥാനമൊഴിയുകയും ചെയ്തു. പിന്നീട് അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.

Story first published: Friday, October 23, 2020, 17:15 [IST]
Other articles published on Oct 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+