Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: ക്രിക്കറ്റ് കാര്‍ണിവല്‍ വീണ്ടും... തുടക്കം എന്ന്? ആദ്യ കളി ആരുടേത്? സൂചനകള്‍ പുറത്ത്

മുംബൈ: ഫ്രാഞ്ചൈസി ക്രിക്കറ്റിലെ വന്‍ പൂരമായ ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ കൂടി വരവായി. 2020ല്‍ ടി20 ലോകകപ്പിനു മുമ്പ് ക്രിക്കറ്റ് ആസ്വാദകരെ ഹരം കൊള്ളിക്കാന്‍ ഐപിഎല്ലുമെത്തും. ടൂര്‍ണമെന്റിന്റെ തുടക്കവുമായി ബന്ധപ്പെട്ടു ചില സൂചനകള്‍ പുറത്തു വന്നു കഴിഞ്ഞു. എട്ടു ടീമുകളാണ് ഐപിഎല്ലില്‍ കിരീടമോഹവുമായി അങ്കത്തട്ടിലിറങ്ങുക.

ഈ മാസം കൊല്‍ക്കത്തയില്‍ നടന്ന ലേലത്തില്‍ ചില വമ്പന്‍ കളിക്കാരെ സ്വന്തമാക്കി എല്ലാ ഫ്രാഞ്ചൈസികളും പുതിയ സീസണിനു മുന്നോടിയായുള്ള പടയൊരുക്കം ഗംഭീരമാക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനാണ് ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത്. 15.5 കോടി രൂപയ്ക്കു മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കമ്മിന്‍സിനെ സ്വന്തമാക്കുകയായിരുന്നു.

തുടക്കം മാര്‍ച്ച് 29ന്?

തുടക്കം മാര്‍ച്ച് 29ന്?

2020 മാര്‍ച്ച് 29ന് ഐപിഎല്ലിന്റെ പുതിയ സീസണിനു തുടക്കമായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മല്‍സരത്തില്‍ ഇറങ്ങിയേക്കും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമായിരിക്കും ഈ മല്‍സരത്തിനു വേദിയാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മുംബൈയുടെ എതിരാളികള്‍ ആരെന്ന കാര്യത്തില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഒഫീഷ്യലാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 29 മുതലായിരിക്കുമെന്നു തനിക്കു വിവരം ലഭിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഐപിഎല്ലിന്റെ പുതിയ സീസണിലെ മല്‍സരക്രമവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

പ്രമുഖര്‍ക്കു നഷ്ടമാവും

പ്രമുഖര്‍ക്കു നഷ്ടമാവും

മാര്‍ച്ച് 29ന് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുകയാണെങ്കില്‍ അതു ഫ്രാഞ്ചൈസികള്‍ക്കു വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ട്. കാരണം ടീമിലെ പല വിദേശ താരങ്ങള്‍ക്കും സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമാവും. കാരണം ഇതേ കാലയളവില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകള്‍ക്കു അന്താരാഷ്ട്ര പരമ്പരകളുണ്ട്.
സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡുമായി ടി20 പരമ്പരയാണ് മാര്‍ച്ച് അവസാനത്തോടെ ഓസീസിനുള്ളത്. ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മില്‍ ടെസ്റ്റ് പരമ്പരയിലും മാര്‍ച്ച് അവസാനം നടക്കുന്നുണ്ട്.

ഫ്രാഞ്ചൈസികളുടെ ആവശ്യം

ഫ്രാഞ്ചൈസികളുടെ ആവശ്യം

ഏപ്രിലില്‍ ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് ഫ്രാഞ്ചൈസികള്‍ക്കുള്ളത്. ഇക്കാര്യം ഐപിഎല്‍ ഭരണസമിതിയെ അവര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ രാത്രി എട്ടു മണിക്കാണ് മല്‍സരങ്ങള്‍ ആരംഭിച്ചിരുന്നത്. പ്ലേഓഫ് മല്‍സരങ്ങള്‍ രാത്രി 7.30നുമായിരുന്നു.ഇത്തവണ എട്ടു മണിക്കുള്ള മല്‍സരങ്ങള്‍ അതുപോലെ തന്നെ തുടരാനാണ് സാധ്യത. അതോടൊപ്പം പ്ലേഓഫ് മല്‍സരങ്ങള്‍ എട്ടു മണിയിലേക്കു മാറ്റാനും സാധ്യതയുണ്ട്.

Story first published: Tuesday, December 31, 2019, 10:16 [IST]
Other articles published on Dec 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+