ഐപിഎല്‍ മാര്‍ച്ച് 29ന് തുടങ്ങില്ല!! വൈകും? ബിസിസിഐയ്ക്ക് വന്‍ തിരിച്ചടി, ആവശ്യം തള്ളി ഐസിസി
മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിനു വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു തിരിച്ചടി. പുതിയ സീസണ്‍ ആരഭിക്കുന്നത് വൈകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 29ന് ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ ദിനത്തില്‍ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സാധ്യത കുറവാണെന്നാണ് സൂചനകള്‍.
അന്താരാഷ്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) നിന്നും ബിസിസിഐക്കു നേരിട്ട അപ്രതീക്ഷിത തിരിച്ചടിയാണ് ഐപിഎല്ലിന്റെ തുടക്കം വൈകാന്‍ കാരണമാവുന്നത്.

രണ്ടും ഒരേ ദിവസം
ഐസിസിയുടെ വാര്‍ഷിക യോഗം മാര്‍ച്ച് 29ന് ദുബായിലാണ് നടക്കുന്നത്. ഇക്കാര്യം നേരത്തേ തന്നെ ഐസിസി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐപിഎല്ലും ഇതേ ദിവസം ആരംഭിക്കാന്‍ തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.
വാര്‍ഷിക യോഗം മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ സാധിക്കുമോയെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്കു കത്തയച്ചിരുന്നു. എന്നാല്‍ ഇതു അസാധ്യമാണെന്നു ഐസിസി അറിയിച്ചതോടെയാണ് ഐപിഎല്ലിനു തിരിച്ചടി നേരിട്ടത്.

ഭൂരിഭാഗം പേരും പങ്കെടുക്കും
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുള്‍പ്പെടെ ബോര്‍ഡിലെ മുതിര്‍ന്ന ഒഫീഷ്യലുകളെല്ലാം ഐസിസിയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മാര്‍ച്ച് 29ന് ഐപിഎല്‍ ആരംഭിക്കുകയാണെങ്കില്‍ മുതിര്‍ന്ന ഒഫീഷ്യലുകള്‍ക്കൊന്നും ഉദ്ഘാടനച്ചടങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
ഇത്തരമൊരു സാഹചര്യത്തില്‍ ഐപിഎല്‍ ആരംഭിക്കുന്നത് മറ്റൊരു ദിവസത്തേക്കു ബിസിസിഐ മാറ്റിവയ്ക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഐപിഎല്‍ തിയ്യതി മാറ്റുന്ന കാര്യത്തില്‍ ബിസിസിഐ ഇപ്പോഴും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2019ല്‍ തീരുമാനിച്ചിരുന്നു
ഐസിസിയുടെ വാര്‍ഷിക യോഗം മാര്‍ച്ച് 29നു ദുബായില്‍ വച്ചു നടത്താന്‍ 2019 ആഗസ്റ്റില്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളെയും അറിയിക്കുകയും ഒഫീഷ്യലുകളുടെ യാത്ര, താമസം എന്നിവയടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം മറ്റൊരു ദിവസത്തേക്കു മാറ്റുകയെന്നത് അസാധ്യമാണെന്നു ഐസിസി അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 27 മുതല്‍ 29 വരെ ദുബായില്‍ ഐസിസിയുടെ നിരവധി യോഗങ്ങള്‍
നടക്കുന്നുണ്ട്.

ബിസിസിഐയുടെ പിടിപ്പുകേട്
ഐസിസിയുടെ യോഗത്തെക്കുറിച്ച് ബിസിസിഐയ്ക്കും കഴിഞ്ഞ വര്‍ഷം തന്നെ അറിയിപ്പ് ലഭിച്ചതാണ്. എന്നിട്ടും മാര്‍ച്ച് 29ന് തന്നെ ഐപിഎല്‍ ആരംഭിക്കാന്‍ തീരുമാനിച്ച ബിസിസിഐയുടെ ഭാഗത്തു തന്നെയാണ് പിടിപ്പുകേടെന്നു വ്യക്തമാണ്.
ഐസിസിയുടെ വാര്‍ഷിക യോഗം കണക്കിലെടുത്ത് അതിന് അനുസരിച്ച് ബിസിസിഐ ഐപിഎപ്ലിന്റെ തുടക്കം നേരത്തേ പ്ലാന്‍ ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ ഈ സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications