For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വരുന്നത് ഒന്നൊന്നര പോരാട്ടം, പ്ലേഓഫ് പിടിവലി മുറുകുന്നു, ആരൊക്കെ നേടും? സാധ്യതകള്‍ ഇങ്ങനെ..

രണ്ടു പ്ലേഓഫ് ടിക്കറ്റിനായി അഞ്ചു ടീമുകള്‍

മുംബൈ: ഐപിഎല്ലിന്റെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ ഫൈനല്‍ പോലെ ആവേശകരമായിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് 10 വിക്കറ്റിനു തകര്‍ത്തുവിട്ടതോടെ പ്ലേഓഫ് ടിക്കറ്റിനു വേണ്ടിയുള്ള പിടിവലി കൂടുതല്‍ രൂക്ഷമനായിരിക്കുകയാണ്.

18 പോയിന്റുമായി തലപ്പത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും 16 പോയിന്റോടെ രണ്ടാംസ്ഥാന്തതുള്ള ചെന്നൈ സൂപ്പര്‍കിങ്‌സും മാത്രമാണ് ഇതിനകം പ്ലേഓഫിലെത്തിയത്. ശേഷിച്ച രണ്ടു പ്ലേഓഫ് സ്ഥാനത്തിനു വേണ്ടി അഞ്ചു ടീമുകളാണ് രംഗത്തുള്ളത്. ഈ ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ എങ്ങനെയാണെന്നു പരിശോധിക്കാം.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് അനായാസം പ്ലേഓഫിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ടോപ്പ് ഫോറില്‍ നിന്നു പോലും പുറത്തായ പഞ്ചാബ് പ്ലേഓഫിലെത്തുമോയെന്ന കാര്യം പോലും സംശയത്തിലാണ്. 12 മല്‍സരങ്ങളില്‍ നിന്നും ആറു വീതം ജയവും തോല്‍വിയുമടക്കം 12 പോയിന്റുമായി അഞ്ചാംസ്ഥാനത്താണ് പഞ്ചാബ്.

പ്ലേഓഫ് സാധ്യത
1 ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ചാല്‍ റണ്‍റേറ്റിനെ ആശ്രയിക്കാതെ തന്നെ പഞ്ചാബിനു പ്ലേഓഫില്‍ കടക്കാന്‍ സാധിക്കും. ജയിച്ചാല്‍ പഞ്ചാബിന് 16 പോയിന്റാവും. കെകെആര്‍, രാജസ്ഥാന്‍ എന്നീ ടീമുകളില്‍ ഒന്നിനു മാത്രമാണ് ഇത്രയും പോയിന്റ് ലഭിക്കാന്‍ പിന്നീട് സാധ്യതയുള്ളത്്. അതുകൊണ്ടു തന്നെ പഞ്ചാബിനൊപ്പം ഈ രണ്ടു ടീമുകളിലൊന്ന് പ്ലേഓഫിലെത്തും.

2 അടുത്ത രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ പരാജയപ്പെട്ടാല്‍ ശേഷിച്ച കളിയില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ പഞ്ചാബിനു പ്ലേഓഫ് സാധ്യതയുള്ളൂ. ചെറിയ മാര്‍ജിനിലാണ് ജയിക്കുന്നതെങ്കില്‍ പഞ്ചാബ് പ്ലേഓഫ് കാണാതെ പുറത്താവും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

രണ്ടു തവണ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 12 മല്‍സരങ്ങളില്‍ നിന്നും ആറു വീതം ജയവും തോല്‍വിയുമടക്കം 12 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്. പക്ഷെ അവരുടെ പ്ലേഓഫ് സാധ്യത ഇപ്പോഴും തുലാസിലാണ്.

പ്ലേഓഫ് സാധ്യത
1 അടുത്ത രണ്ടു മല്‍സരങ്ങളിലും ജയിക്കാനായാല്‍ 16 പോയിന്റുമായി കൊല്‍ക്കത്ത പ്ലേഓഫിലേക്കു യോഗ്യത നേടും. പിന്നീട് ഇത്രയും പോയിന്റ് ലഭിക്കാന്‍ സാധ്യതയുള്ള ഏക ടീം പഞ്ചാബാണ്.

2 രാജസ്ഥാനെതിരായ മല്‍സരത്തില്‍ കൊല്‍ക്കത്ത തോല്‍ക്കുകയാണെങ്കില്‍ മുംബൈ, ബാംഗ്ലൂര്‍, പഞ്ചാബ് എന്നിവര്‍ ചുരുങ്ങിയത് ഒരു മല്‍സരത്തിലെങ്കിലും പരാജയപ്പെടണം. അങ്ങനെ സംഭവിച്ചാല്‍ കൊല്‍ക്കത്ത യോഗ്യത നേടും. രാജസ്ഥാനെതിരോ തോല്‍വി വഴങ്ങിയാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വലിയ മാര്‍ജിനില്‍ ജയിക്കുകയെന്ന വെല്ലുവിളി കൂടി കെകെആറിനുണ്ട്.


3 രാജസ്ഥാനെതിരേ ജയിക്കാനായാല്‍ അവസാന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ തോറ്റാലും കൊല്‍ക്കത്തയ്ക്കു പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതിനൊപ്പം മുംബൈ, ആര്‍സിബി ടീമുകള്‍ ശേഷിച്ച രണ്ടു കളികളും തോല്‍ക്കുകയും ചെയ്താല്‍ കൊല്‍ക്കത്തയ്ക്കു കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാവും.

 രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ് 12 മല്‍സരങ്ങളില്‍ നിന്നും ആറു വീതം ജയവും തോല്‍വിയുമടക്കം 12 പോയിന്റുമായി നാലാംസ്ഥാനത്താണ്.

പ്ലേഓഫ് സാധ്യത
1 ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ചാല്‍ 16 പോയിന്റോടെ രാജസ്ഥാന്‍ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കും. പഞ്ചാബിനാണ് പിന്നീട് ഇത്രയും പോയിന്റ് ലഭിക്കാന്‍ സാധ്യതയുള്ളത്.

2 കൊല്‍ക്കത്തയോട് പരാജയപ്പെട്ടാല്‍ മുംബൈ, ആര്‍സിബി, പഞ്ചാബ് ഈ മൂന്നു ടീമുകളും ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ തോല്‍ക്കുകയാണെങ്കില്‍ രാജസ്ഥാന് പ്ലേഓഫ് സാധ്യതയുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരേ തോല്‍വി വഴങ്ങിയാല്‍ അവസാന മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ രാജസ്ഥാന് ആര്‍സിബിയെ പരാജയപ്പെടുത്തേണ്ടിവരും.

3 അവസാന കളിയില്‍ കൊല്‍ക്കത്തയെ തോല്‍പ്പിക്കുകയും ആര്‍സിബിയോട് പരാജയപ്പെടുകയും ചെയ്താലും രാജസ്ഥാന് പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം മുംബൈ, ആര്‍സിബി എന്നിവര്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ പ്ലേഓഫില്‍ കളിക്കും.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

നിലവിലെ ജേതാക്കളായ മുംൈബ ഇന്ത്യന്‍സ് 12 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും ഏഴു തോല്‍വിയുമടക്കം 10 പോയിന്റോടെ ആറാംസ്ഥാനത്തു നില്‍ക്കുകയാണ്. ശേഷിച്ച രണ്ടു മല്‍സരങ്ങലിലും ജയിക്കുകയല്ലാതെ പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ മുംബൈക്കു മുന്നില്‍ മറ്റു വഴികളില്ല. ഒരു കളിയില്‍ ജയിക്കുകയും മറ്റൊന്ന് മഴ മൂലം ഉപേക്ഷിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ മുംബൈ പുറത്താവും.
മികച്ച റണ്‍റേറ്റാണ് മുംബൈക്കുള്ളത്. അതുകൊണ്ടു തന്നെ അടുത്ത രണ്ടു മല്‍സരങ്ങളിലും ജയിച്ചാല്‍ മുംബൈക്കു 14 പോയിന്റോടെ പ്ലോഓഫിലെത്താം. മുംബൈയുടെ റണ്‍റേറ്റ് മറ്റു ടീമുകള്‍ മറികടക്കാനുള്ള സാധ്യത കുറവാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

പ്ലേഓഫിലെത്താതെ പുറത്തായെന്നു എഴുതിത്തള്ളിയവരുടെ വായടപ്പിച്ച് ഗംഭീര തിരിച്ചുവരവാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നടത്തിയത്. 12 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും ഏഴു തോല്‍വിയുമടക്കം 10 പോയിന്റോടെ ഏഴാംസ്ഥാനത്താണ് ആര്‍സിബി.
അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച ആര്‍സിബിക്ക് ഇനിയുള്ള രണ്ടു കളികളിലും കൂടി ജയിക്കേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ആര്‍സിബിക്കു 14 പോയിന്റാവും. മറ്റൊരു കളിയില്‍ കൊല്‍ക്കത്ത രാജസ്ഥാനോടു തോല്‍ക്കുകയും ചെയ്താല്‍ ആര്‍സിബിയുടെ പ്ലേഓഫ് പ്രവേശനം കൂടുതല്‍ എളുപ്പമാവും.

Story first published: Tuesday, May 15, 2018, 12:24 [IST]
Other articles published on May 15, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+