Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇവര്‍ക്ക് ഇതു 'ഗുഡ്ബൈ' സീസണ്‍... ഇനി കാണില്ല ഒരിക്കലും?

മുംബൈ: ഐപിഎല്ലില്‍ വന്‍ പ്രതീക്ഷകളുമായെത്തി സീസണിന്റെ പകുതിയിലെത്തി നില്‍ക്കുമ്പോള്‍ ചില ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നിരാശാജനകമായിരുന്നു. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരില്‍ പലരും ഇറങ്ങിയത്.

പക്ഷെ ഇന്ത്യന്‍ ടീമില്‍ മാത്രമല്ല അടുത്ത സീസണിലെ ഐപിഎല്ലില്‍ പോലും ഇനി കളിക്കാനാവുമോയെന്ന ആശങ്കയിലാണ് ചില താരങ്ങള്‍. ഒരു പക്ഷെ കരിയറിലെ അവസാനത്തെ ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

കഴിഞ്ഞ സീസണ്‍ വരെ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളും മികച്ച ഓപ്പണുമായിരുന്ന ഗൗതം ഗംഭീറിന് ഈ സീസണില്‍ എന്ത് സംഭവിച്ചുവെന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ബന്ധം അവസാനിപ്പിച്ച് തന്റെ പഴയ തട്ടകമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ തിരിച്ചത്തിയ ശേഷം ഗംഭീറിന് കഷ്ടകാലമാണ്.
ഡല്‍ഹിയുടെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ അദ്ദേഹം പിന്നീട് പ്ലെയിങ് ഇലവനില്‍ നിന്നും പിന്‍മാറുകയും ചെയ്തു. അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ഗംഭീര്‍ ഡല്‍ഹി നിരയില്‍ ഉണ്ടായിരുന്നില്ല. അടുത്ത സീസണില്‍ ഗംഭീറിനെ ഇനി കാണാനാവുമോയെന്ന കാര്യം പോലും സംശയത്തിലാണ്.

യുവരാജ് സിങ്

യുവരാജ് സിങ്

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഹീറോയായിരുന്ന യുവരാജ് സിങിനും ഈ സീസണിലെ ഐപിഎല്‍ നിരാശ മാത്രമാണ് നല്‍കുന്നത്. തന്റെ പഴയ തട്ടകമായ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ തിരിച്ചെത്തിയെങ്കിലും പഴയ യുവിയുടെ നിഴല്‍ മാത്രമാണ് ഇതുവരെ ആരാധകര്‍ കണ്ടത്.
ഇതുവരെ കളിച്ച നാലു ഇന്നിങ്‌സുകളില്‍ നിന്നും 46 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതേ തുടര്‍ന്ന് തൊട്ടുമുമ്പത്തെ കളിയില്‍ യുവിക്കു സ്ഥാനം നഷ്ടമാവുകയും ചെയ്തു. മികച്ച ഫീല്‍ഡര്‍ കൂടിയായിരുന്ന യുവിക്ക് ഈ സീസണില്‍ ഫീല്‍ഡിങിലും പിഴവുകള്‍ സംഭവിച്ചിരുന്നു. മാത്രമല്ല ബൗളിങിലും കാര്യമായ സംഭാവന നല്‍കാന്‍ യുവിക്കാവുന്നില്ല. 36 കാരനായ യുവിയെ ഇനിയൊരു ഐപിഎല്ലില്‍ ആരാധകര്‍ക്കു കാണാന്‍ സാധിച്ചെന്നു വരില്ല.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ് മുംബൈ ഇന്ത്യന്‍സുമായുള്ള ബന്ധം ഉപേക്ഷിച്ച് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം ചേര്‍ന്നിരുന്നു. പക്ഷെ യഥാര്‍ഥ ഭാജിയുടെ നിഴല്‍ മാത്രമാണ് സിഎസ്‌കെയില്‍ കാണുന്നത്.
സീസണിലെ എല്ലാ മല്‍സരങ്ങളിലും 37 കാരനായ ഹര്‍ഭജന് പ്ലെയിങ് ഇലവനിലും അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ അവസരം ലഭിച്ച മല്‍സരങ്ങളിലാവട്ടെ നിരാശാജനകമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഐപിഎല്ലില്‍ ഇനിയൊരു സീസണില്‍ ഭാജി കളിക്കാന്‍ സാധ്യതയില്ല.

യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

ഇന്ത്യക്കൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായിട്ടുള്ള ഒരു കാലത്ത് ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ഓള്‍റൗണ്ടറായിരുന്ന യൂസുഫ് പഠാനും ഈ സീസണില്‍ നിരാശപ്പെടുത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന അദ്ദേഹത്തിന് തന്റെ സ്വതസിദ്ധമായ പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ല.
വലിയ ഷോട്ടുകള്‍ കളിക്കാന്‍ കേമനായിരുന്ന യൂസുഫിന് പക്ഷെ ഇത്തവണ അതിനു കഴിഞ്ഞിട്ടില്ല. ബൗളിങിലും താരം നിരാശയാണ് ടീമിനു സമ്മാനിച്ചത്. 35 കാരനായ യൂസുഫ് അടുത്ത സീസണിലെ ഐപിഎല്ലില്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

വിനയ് കുമാര്‍

വിനയ് കുമാര്‍

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന ഇന്ത്യയുടെ മുന്‍ പേസര്‍ ആര്‍ വിനയ് കുമാറിന് ഐപിഎല്ലിന്റെ ഈ സീസണില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല. ഈ സീസണില്‍ മാത്രമല്ല കഴിഞ്ഞ കുറച്ചു സീസണുകളിലായി വിനയ് ഐപിഎല്ലില്‍ മോശം പ്രകടനമാണ് നടത്തുന്നത്. പക്ഷെ ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന ഫോം താരത്തെ വീണ്ടും വീണ്ടും ഐപിഎല്ലില്‍ എത്തിക്കുകയായിരുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഈ സീസണില്‍ കളിക്കുന്ന വിനയ്ക്ക് രണ്ടു മല്‍സരങ്ങളിലാണ് അവസരം ലഭിച്ചത്. ഇവയില്‍ ഒരോവറില്‍ 17 ഓവര്‍ വീതം വിനയ് വിട്ടുകൊടുക്കുകയും ചെയ്തു. 35 കാരനായ പേസര്‍ക്ക് ഇനിയൊരു ഐപിഎല്‍ ഉണ്ടാവില്ലെന്നു ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു.

Story first published: Wednesday, May 2, 2018, 13:30 [IST]
Other articles published on May 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+